Skip to main content

ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ല, സെമിനാറിലേക്ക്

2021ലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാം വട്ടം ഭരണം നഷ്ടപ്പെട്ടതോടു കൂടി കോണ്‍ഗ്രസിന് സാമാന്യ രാഷ്ട്രീയ യുക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. നിഷേധാത്മകമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു കൊണ്ട്, കേരളത്തിൽ ഇടതുപക്ഷത്തെ എല്ലാത്തിലും എതിർത്തുകൊണ്ട് തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാൻ പറ്റും എന്നത് കോണ്‍ഗ്രസിന്റെ തെറ്റായ ധാരണയാണ്. കോണ്‍ഗ്രസിന് ദേശീയ തലത്തിൽ ഏക സിവിൽ കോഡിനെ കുറിച്ച് നിലപാടുണ്ടോ? അവരുടെ ഹിമാചൽ പ്രദേശിലെ മന്ത്രി എന്താണ് പ്രഖ്യാപിച്ചത്? രണ്ടു വട്ടം പാർലിമെന്റിൽ സ്വകാര്യ ബില്ല് വന്നപ്പോൾ കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എംപിമാർ എവിടെയായിരുന്നു?

കോണ്‍ഗ്രസിന്റെ ഈ നിലപാട് അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനിപ്പോൾ ലീഗ് വഴങ്ങിയിരിക്കുകയാണ്. ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ല, ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിന് എതിരായിട്ടുള്ള സെമിനാറിൽ പങ്കെടുക്കാനാണ്. ലീഗ് സ്വതന്ത്ര പാർട്ടിയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിക്കാതിരിക്കാൻ അവർക്ക് തീരുമാനമെടുക്കാം.

ലീഗിന്റെ നിലപാടിനെ ആസ്പദമാക്കിയല്ല സിപിഐ എം രാഷ്ട്രീയ നയം തീരുമാനിക്കുന്നത്. വർഗീയ ദ്രുവീകരണം വഴി സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ബിജെപി ഏക സിവിൽ കോഡുമായി വന്നിട്ടുള്ളത്. അത് തിരിച്ചറിഞ്ഞുകൊണ്ട് സഹകരിക്കാൻ പറ്റുന്നവരോട് സഹകരിക്കുക തന്നെ ചെയ്യും. ബിജെപിയുടെ വർഗീയതക്കും ന്യൂനപക്ഷവിരുദ്ധ നിലപാടിനുമെതിരെ യോജിക്കാൻ പറ്റാവുന്നവരോടെല്ലാം യോജിച്ച് പ്രവർത്തിക്കണമെന്നും പ്രചാരണം നടത്തണം എന്നുമുള്ളതാണ് സിപിഐ എമ്മിന്റെ കാഴ്ചപ്പാട്.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.