Skip to main content

ഫാസിസത്തിനെതിരെ ഒന്നും ചെയ്യാത്ത കോൺഗ്രസിനെ ഏക സിവില്‍ കോഡിനെതിരായ സെമിനാറിലേക്ക് ക്ഷണിക്കില്ല

ഏക സിവില്‍ കോഡിനെതിരായി സിപിഐ എം കോഴിക്കോട് സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ വര്‍ഗീയ വാദികളൊഴിച്ച് ആര്‍ക്കും പങ്കെടുക്കാം. ആര്‍എസ്എസ് - ബിജെപി അജണ്ടയ്ക്ക് എതിരാണ് സിപിഐ എം സെമിനാർ. ദേശീയ പ്രാധാന്യമുള്ള സെമിനാറില്‍ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ പങ്കെടുക്കും.

ഏക സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത അജണ്ടയാണ്. ഇതിനെതിരായ പ്രതിഷേധം സെമിനാറില്‍ ഒതുങ്ങില്ല. ഫാസിസത്തിനെതിരായ പോരാട്ടം തുടരും. കോണ്‍ഗ്രസ് ഫാസിസത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ കോൺഗ്രസിനെ സെമിനാറില്‍ ക്ഷണിക്കില്ല.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.