മണിപ്പൂരിലെ കൊലപാതകങ്ങളും കലാപങ്ങളും ഒറ്റപ്പെട്ട സംഭവമല്ല, ഗുജറാത്ത് വംശഹത്യയുടെ തുടര്‍ച്ചയാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകും. മണിപ്പൂരില്‍ വര്‍ഗീയ കലാപം വംശഹത്യയായി മാറുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ മറുപടി പറയേണ്ടി വരും. എവിടെയും കത്തിക്കാനുള്ള ഒരു വിത്ത് ബിജെപി പാകിയിരിക്കുകയാണ്. അത് മണിപ്പൂരില്‍ മാത്രമായി ഒതുങ്ങില്ല. ഏക സിവില്‍ കോഡ് അതിന്റെ ഭാഗമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാനല്ല നീക്കം. ഭിന്നിപ്പിക്കാനുള്ള ആയുധം മാത്രമാണത്. ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്ന എല്ലാവരുമായും സഹകരിക്കും. ഞങ്ങള്‍ ഒരു വേലിയും കെട്ടില്ല.