Skip to main content

കെ റെയിൽ ജനങ്ങൾ ആഗ്രഹിക്കുന്നു

കെ റെയിൽ വേണമെന്ന നിലയിലേക്ക്‌ ജനമനസ്സ് പൂർണമായും എത്തിക്കഴിഞ്ഞു. കെ റെയിൽ പദ്ധതിയെ ചിലർ എതിർത്തത്‌ എന്തിനായിരുന്നു? വേഗം എത്തുന്നു എന്നതാണോ ഇവർക്ക്‌ വിഷമം? അതല്ല, ഇപ്പോൾ വികസനം നടക്കരുത്‌ എന്ന ചിന്തയാണോ? എന്തായാലും കെ റെയിലിനെ നഖശിഖാന്തം എതിർത്തവർ കാണേണ്ടത്‌ വന്ദേഭാരത്‌ വന്നപ്പോഴുള്ള ജനങ്ങളുടെ പ്രതികരണമാണ്‌. വേഗമുള്ള സഞ്ചാരം എല്ലാവരും ആഗ്രഹിക്കുന്നു. വന്ദേ ഭാരത് കേരളത്തിലെ വേഗസഞ്ചാരത്തിന്റെ പ്രശ്നം പരിഹരിച്ചില്ല.

ഞങ്ങൾമാത്രം വിചാരിച്ചാൽ കെ റെയിൽ നടപ്പാക്കാനാകില്ല. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാനാകില്ല. പക്ഷേ, കേന്ദ്രം പ്രതികരിച്ചില്ല. പ്രതികരിച്ചപ്പോഴാകട്ടെ എതിരുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ പ്രയാസമായിരുന്നു. ഏതെങ്കിലുമൊരു കാലത്ത്‌ ഇത് അംഗീകരിക്കേണ്ടി വരുമെന്ന്‌ ഞങ്ങൾ അന്നേ വ്യക്തമാക്കിയതാണ്‌. ഇപ്പോഴിതാ അത്തരം ചിന്തയിലേക്ക്‌ എല്ലാവരും എത്തിയിരിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.