Skip to main content

ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ എം പ്രതിനിധിസംഘം സന്ദർശനം നടത്തി

ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ എം പ്രതിനിധിസംഘം സന്ദർശനം നടത്തി. പൊളിറ്റ്‌ബ്യൂറോ അംഗം സ. നീലോത്‌പൽ ബസു, എംപിമാരായ സ. വി ശിവദാസൻ, സ. എ എ റഹിം എന്നിവരടങ്ങിയ സംഘമാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.

എംപിമാർക്ക് മുന്നിൽ ന്യൂഹ് നിവാസികൾ പൊട്ടിക്കരഞ്ഞു. ഭരണകൂടത്തിന്റെ അറിവോടെയുള്ള ആക്രമണമാണ് നടന്നതെന്നും ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ ജീവിത മാർഗം ഇല്ലാതാക്കിയെന്നും നാട്ടുകാർ അറിയിച്ചു.

കലാപം ലക്ഷ്യംവച്ചുള്ള വിദ്വേഷപ്രചരണം സംഘപരിവാർ അഴിച്ചുവിട്ടിരുന്നു. കലാപത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ജില്ലാഭരണകൂടം ബുൾഡോസറുകളുമായി എത്തി, നിരപരാധികളായ മുസ്ലിങ്ങളുടെ സ്വത്തുവകകൾ ഇടിച്ചുനിരത്തി. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ബിജെപി സർക്കാർ ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചത്.

തകർക്കപ്പെട്ട മസ്ജിദ് സന്ദർശിക്കുവാൻ എംപിമാരെ പൊലീസ് അനുവദിച്ചില്ല. ആദ്യമായാണ് ഒരു പ്രതിപക്ഷ പാർടിയുടെ പ്രതിനിധി സംഘത്തിന് ഹരിയാനയിലെ കലാപബാധിത മേഖല സന്ദർശിക്കാൻ കഴിയുന്നത്.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.