Skip to main content

തൊഴിലാളികളുടെയും കൃഷിക്കാരുടെയും അധ്വാനവും രാജ്യത്തിൻറെ സമ്പത്തും കോർപറേറ്റുകളുടെ ഇഷ്ടത്തിന് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ വിട്ടുകൊടുക്കുന്നു

തൊഴിലാളി എന്ന വാക്ക് മറന്നുപോയ ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും
അധ്വാനവും രാജ്യത്തിൻറെ സമ്പത്തും കോർപറേറ്റുകളുടെ ഇഷ്ടത്തിന് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ വിട്ടുകൊടുക്കുന്നു. തൊഴിൽ നിയമങ്ങളെല്ലാം മാറ്റിയിരിക്കുന്നു. 90 കോടി ആളുകളിൽ 58 കോടി പേർക്ക് മാത്രമാണ് തൊഴിലുള്ളത്. സ്ഥിരം ജോലിയുള്ളത് 5 ശതമാനം പേർക്ക് മാത്രം. 25 കോടി കർഷക തൊഴിലാളികൾക്ക് മിനിമം കൂലിയോ ജോലിയിൽ സമയ പരിധിയോ ഇല്ല. യാതൊരു ക്ഷേമ പദ്ധതികളും അവർക്കില്ല. കേരളത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യത്യാസമുള്ളൂ.

പ്രതിവർഷം രണ്ട് കോടി തൊഴിൽ വാഗ്ദാനം ചെയ്ത ബിജെപി സർക്കാർ ഉള്ള ഒഴിവുകളൊന്നും നികത്തുന്നില്ല. ചെറുകിട കൃഷിക്കാരുടെ കാര്യം കഷ്ടമാണ്. ഉത്പന്നങ്ങൾക്ക് വിലയില്ല. കൃഷിക്കാരുടെ അധ്വാന ഫലം ചുളു വിലക്ക് കോർപറേറ്റുകൾക്ക് ലഭിക്കാൻ അവസരമൊരുക്കുന്നു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. ക്രൂഡോയിൽ വില താഴ്ന്നപ്പോഴും റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ കിട്ടിയപ്പോഴും ഇവിടെ വിലകുറക്കാത്തത് കുത്തകകൾക്ക് വേണ്ടിയാണ്.

ഇത്തരം വിഷയങ്ങൾ ജനം തിരിച്ചറിയാതിരിക്കാൻ മാധ്യമങ്ങൾ പരമാവധി ശ്രമം നടത്തുന്നുണ്ട്. പ്രതികരിക്കുന്ന തൊഴിലാളിക്ക് എന്തെങ്കിലും ചെറിയ വീഴ്ച ഉണ്ടായാൽ അതിനെ പർവതീകരിച്ച് വികസന വിരുദ്ധരാക്കും. മറ്റു ജനവിഭാഗങ്ങളെ വർഗീയത പടർത്തി വിഭജിക്കും. ഈ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകണമെങ്കിൽ ബദൽ നയമുള്ള സർക്കാരുണ്ടാവണം. അത് സാധ്യമാണെന്ന് കേരളം തെളിയിക്കുന്നു

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.