Skip to main content

അടിക്കടി അരങ്ങേറുന്ന വർഗീയ കലാപങ്ങളും ഉയരുന്ന അസമത്വവും പെരുകുന്ന പട്ടിണിയും നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് നേർക്ക് വെല്ലുവിളി ഉയർത്തുന്നു

എണ്ണമറ്റ പോരാട്ടങ്ങളുടെയും ജീവത്യാഗങ്ങളുടേയും ധീരമായ ചെറുത്തുനിൽപ്പുകളുടേയും സമാനതകളില്ലാത്ത സമരവീര്യത്തിന്റെ ആകെത്തുകയാണ് നമ്മുടെ സ്വാതന്ത്ര്യം. ഭിന്നിപ്പിച്ച് ഭരിച്ചും വർഗീയവും വംശീയവുമായ വികാരങ്ങൾ ആളിക്കത്തിച്ചും അടക്കിവാണ 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്ത്വ' ശക്തികളെ നമ്മൾ കെട്ടുകെട്ടിച്ചത് ധീരദേശാഭിമാനികൾ ഒഴുക്കിയ ചോരയും വിയർപ്പും കൊണ്ടാണ്. ഭിന്നിപ്പിന്റെ ശക്തികൾ പുതിയ രൂപത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും നേർക്ക് വാളോങ്ങി നിൽക്കുകയാണ്. രാജ്യത്ത് അടിക്കടി അരങ്ങേറുന്ന വർഗീയ കലാപങ്ങളും ഉയരുന്ന അസമത്വവും പെരുകുന്ന പട്ടിണിയും നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് നേർക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇതിനെതിരായ സംഘടിത പോരാട്ടങ്ങൾക്ക് നാം തയ്യാറാവണം. ഈ സ്വാതന്ത്ര്യദിനം അതിന് നമുക്ക് കരുത്താവട്ടെ. ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.