Skip to main content

രാജ്യത്ത്‌ പൊതുവിതരണ സംവിധാനം പ്രഹസനമായി

രാജ്യത്ത്‌ രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്രസർക്കാർ വിപണി ഇടപെടലിൽനിന്ന്‌ പൂർണമായും പിൻവാങ്ങി. പൊതുവിതരണ സംവിധാനം പ്രഹസനമായി. വിപണി ഇടപെടലിനുൾപ്പെടെ കേന്ദ്രം പണം നൽകാതിരുന്നിട്ടും ആഭ്യന്തരമേഖലയിലെ ഇടപെടൽകൊണ്ട്‌ കേരളത്തിന്‌ വിലക്കയറ്റം പിടിച്ചുനിർത്താനായി. പ്രതിസന്ധികൾക്കിടയിലും 60 ലക്ഷത്തോളം ആളുകൾക്ക്‌ ക്ഷേമപെൻഷൻ നൽകിത്തുടങ്ങി. ഓണവിപണിയിൽ യഥേഷ്‌ടം സാധനങ്ങൾ എത്തിച്ച്‌ 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. 13 ഇനത്തിന്‌ ഏഴു വർഷത്തിലധികമായി വില കൂട്ടിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽകൊണ്ട്‌ നികുതിവരുമാനം 40,000 കോടിയിൽനിന്ന്‌ 70,000 കോടിയിലേക്ക്‌ വർധിപ്പിക്കാനായി. ഇന്ത്യയിൽ തൊഴിലില്ലായ്‌മ നിരക്ക്‌ അനുദിനം കൂടുകയാണ്‌. കേന്ദ്ര സ്ഥാപനങ്ങളിൽ 10 ലക്ഷത്തോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. 28 ലക്ഷത്തോളം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ്‌ സർവേ റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിന്റെ തൊഴിലില്ലായ്‌മ നിരക്ക്‌ 12.9ൽ നിന്ന്‌ ഏഴു ശതമാനമാക്കാനായി. ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌ത്‌ നിയമനം നടത്തുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.