Skip to main content

രാജ്യത്ത് വിലക്കയറ്റം രൂക്ഷം, വിലകയറ്റം പിടിച്ചുനിർത്തി കേരളം

കേരളത്തിൽ വലിയ വിലക്കയറ്റമുണ്ടായിരിക്കുന്നു എന്ന് പുതുപ്പള്ളി ബൈഇലക്ഷന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കന്മാർ പ്രചരണം നടത്തിവരുന്നുണ്ട്. ജൂലൈ മാസത്തെ ഉപഭോക്തൃ വില സൂചിക (Consumer Price Index) സംബന്ധിച്ച കണക്കുകൾ കേന്ദ്രസർക്കാർ ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്. ഇതു പ്രകാരം രാജ്യത്തെ ഉപഭോക്തൃ വിലക്കയറ്റം ജൂണിലെ 4.87 ൽ നിന്ന് ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ജൂലൈയിൽ രാജ്യമാകെ ഉണ്ടായത്. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും കനത്ത വിലക്കയറ്റമുണ്ടായപ്പോൾ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. ദേശീയ ശരാശരിയെക്കാൾ ഒരു പോയിന്റ് താഴെ 6.4% ആണ് സംസ്ഥാനത്തെ വിലക്കയറ്റം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വിലക്കയറ്റം 9.66 ശതമാനവും കർണാടകയിൽ 7.85 ശതമാനവുമാണ്. ഗുജറാത്തുമായും തമിഴ്നാടുമായും ആന്ധ്രാപ്രദേശുമായുമൊക്കെ താരതമ്യം ചെയ്താൽ വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനവും കേരളമാണ്. പൊതു വിപണിയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും ജനപക്ഷ നയങ്ങളുമാണ് സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിന് ആധാരം.
രാജ്യത്തെമ്പാടും പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില കുതിച്ചു കയറുകയാണ്. കേന്ദ്ര ഗവൺമെന്റ് നയങ്ങളുടെയും കോർപ്പറേറ്റ് പ്രീണന നടപടികളുടെയും ഭാഗമായി ഒരു വശത്ത് നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില വർദ്ധിക്കുകയും മറുവശത്ത് കർഷകന്റെ വരുമാനം കുറയുകയും ചെയ്യുകയാണ്. രാജ്യ തലസ്ഥാനം ഉൾപ്പെടെ വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലും ഒരു കിലോ തക്കാളി 300 രൂപയ്ക്ക് വിൽക്കപ്പെടുമ്പോൾ കേരളത്തിൽ 100 രൂപയ്ക്ക് താഴെ തക്കാളി ലഭ്യമാകുന്നു എന്നത് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തന്നെ നാം ചർച്ച ചെയ്തതാണ്. പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ നമുക്ക് അഭൂതപൂർവ്വമായ ഈ വിലക്കയറ്റത്തിനിടയിലും വിലകൾ പിടിച്ചു നിർത്താൻ കഴിയുന്നത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ടാണ്.
പ്രതിപക്ഷ നേതാക്കന്മാരുടെ തെറ്റായ പ്രചരണങ്ങളിലെ വസ്തുത മനസ്സിലാക്കാൻ കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ മതിയാകുമെന്നാണ് തോന്നുന്നത്.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.