Skip to main content

കേന്ദ്രം കേരളത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധത്തിന്‌ മാധ്യമങ്ങളുടെ പിന്തുണ

കേന്ദ്ര സർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമ്പോൾ വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച്‌ മുതലെടുക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമിക്കുന്നത്‌. എവിടെയും മണിപ്പൂർ ആവർത്തിക്കാവുന്ന സ്ഥിതിയാണ്‌. ഇതിനെ പ്രതിരോധിക്കുന്ന ഏക സ്ഥലം കേരളമാണ്‌.

കേന്ദ്രം കേരളത്തിനുമേൽ അടിച്ചേൽപിക്കുന്ന സാമ്പത്തിക ഉപരോധത്തിന്‌ മനോരമ അടക്കമുള്ള മാധ്യമങ്ങൾ പിന്തുണ നൽകുകയാണ്. രണ്ടരവർഷം മുമ്പ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പറഞ്ഞ ആരോപണങ്ങൾ ആവർത്തിക്കുകയാണ്‌ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിരന്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു.

സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടത്തിലും ജനങ്ങൾക്കൊപ്പം തന്നെ സംസ്ഥാന സർക്കാർ നിൽക്കും. നടപ്പാക്കുമെന്നു പറഞ്ഞ എല്ലാ പദ്ധതിയും നടപ്പാക്കുക തന്നെ ചെയ്യും. അവസാനവിധി ജനങ്ങളുടേതാണ്‌. ഇനിയും അവരുടെ വിധി സംസ്ഥാന സർക്കാരിന്‌ അനുകൂലമാകും.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.