കേന്ദ്രസർക്കാർ നയങ്ങള്‍ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു. കേന്ദ്രനയങ്ങള്‍ ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം ശക്തമായി പിടിച്ചു നില്‍ക്കുകയാണ്. ഈ പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നു.
കേരളത്തില്‍ വിലക്കയറ്റത്തോത് ദേശീയ ശരാശരിയിലും കുറവാണ്. സംസ്‌ഥാന സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയാണ്. ഭക്ഷ്യോത്പാദനത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഓണ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഓണച്ചന്തകള്‍ക്ക് സാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് അത് ഏറെ ആശ്വാസകരമാണ്.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം സൃഷ്‌ടിക്കുകയാണ്. വിലക്കയറ്റത്തിനൊപ്പം പലിശ ഭാരം കൂടി കേന്ദ്രം അടിച്ചേല്‍പ്പിക്കുന്നു. ചില മാധ്യമങ്ങള്‍ വസ്‌തുതകള്‍ വളച്ചൊടിക്കുകയാണ്. നാടിന്റെ പൊതുവിതരണ സമ്പ്രദായത്തെ താഴ്ത്തിക്കെട്ടാനാണ് ഇക്കൂട്ടരുടെ ശ്രമം.