Skip to main content

യുഡിഎഫിന്റെ ഏത്‌ പ്രാദേശിക നേതാവുമായും പുതുപ്പള്ളിയിൽ വികസന ചർച്ചയ്‌ക്ക്‌ എൽഡിഎഫ് തയ്യാർ

പുതുപ്പള്ളിയിൽ യുഡിഎഫിന്റെ ഏത്‌ പ്രാദേശിക നേതാവുമായും പഞ്ചായത്ത്‌ അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച്‌ ചർച്ചയ്‌ക്ക്‌ എൽഡിഎഫ് തയ്യാറാണ്. ഞങ്ങൾക്ക് പൊതുപ്രവർത്തന രംഗത്തുള്ളവർ എല്ലാവരും ഒരുപോലെയാണ്‌. അതിൽ പ്രതിപക്ഷ നേതാവ്‌ പറയും പോലെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തരക്കാരൊന്നുമില്ല. എല്ലാവരും സമന്മാരാണ്‌. അതാണ്‌ ജനാധിപത്യം. മുഖ്യമന്ത്രിയുമായി മാത്രമേ പ്രതിപക്ഷ നേതാവ്‌ വികസനം ചർച്ചചെയ്യൂവെന്നാണ്‌ പറയുന്നത്‌. ഇത്‌ ഒളിച്ചോട്ടമാണ്‌. എന്തായാലും പുതുപ്പള്ളിയിൽ എൽഡിഎഫ് വികസന ചർച്ച സംഘടിപ്പിക്കും. മന്ത്രിമാരടക്കം സംവാദങ്ങളിൽ പങ്കെടുക്കും.

ഇന്നലെ പുതുപ്പളളി കവലയിൽ വികസന സന്ദേശ സദസ്‌ മുൻമന്ത്രി തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മുഖഛായ മാറിയ സെന്റ്‌ ജോർജസ്‌ എച്ച്‌സിൽനിന്ന്‌ വികസന സന്ദേശയാത്ര നടത്തി. 23, 25, 26 തീയതികളിൽ പ്രാദേശിക വികസന സന്ദേശ സദസ്സുകളും നടത്തും. ഇതിൽ മന്ത്രിമാർ പങ്കെടുക്കും. 22ന്‌ പാമ്പാടിയിൽ വനിതാ അസംബ്ലിയും സംഘടിപ്പിച്ചിട്ടുണ്ട്‌. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ സുഭാഷിണി അലി രാവിലെ പത്തിന്‌ ഉദ്‌ഘാടനം ചെയ്യും. 24, 30, സെപ്റ്റംബർ 01 തീയതികളിലായി മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിൽ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.