കഴിഞ്ഞ ആഴ്ചയാണ് യൂണിയൻ വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുതിയ കരിക്കുലം ഫ്രെയിംവർക്ക് പ്രകാരമുള്ള പുതിയ സിലബസ് തീരുമാനിക്കാനുള്ള കമ്മിറ്റികളുടെ യോഗം വിളിച്ചു കൂട്ടിയത്. ആ യോഗത്തിൽ അദ്ദേഹം പറഞ്ഞു,
"ഈ രണ്ട് കമ്മിറ്റികളും 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതകൾക്കനുസൃതമായും യഥാർത്ഥ ഇന്ത്യൻ ചിന്താഗതിയെ അടിസ്ഥാനമാക്കിയും ഒരു സിലബസ് തയ്യാറാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."
ഈ ഇന്ത്യൻ ചിന്താഗതി പ്രകാരമുള്ള സിലബസ് അനുസരിച്ചാണോ ഉത്തർപ്രദേശിലെ മുസഫർ നഗറിലെ സ്വകാര്യവിദ്യാലയത്തിൽ എട്ടു വയസുകാരനെ മറ്റു കുട്ടികളെക്കൊണ്ട് അപമാനിച്ചത്?