Skip to main content

വർഗീയതയോട്‌ സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം

വർഗീയതയോട്‌ സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിത്‌. വർഗീയതയോട് സമരസപ്പെടുന്നവർക്ക്‌ മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.

കിടങ്ങൂരിലെ ബിജെപി – യുഡിഎഫ്‌ സഖ്യം ആദ്യത്തേതും ഒറ്റപ്പെട്ടതുമല്ല. ഇനിയും ആവർത്തിക്കാൻ ഒരുങ്ങുന്നവരാണ് അണിയറയിൽ. ഏറ്റുമാനൂരിലും കോൺഗ്രസും ബിജെപിയും ഒന്നിച്ച് ഒരുനിലപാട് സ്വീകരിച്ചു. വർഗീയതയോട് സമരസപ്പെടുന്നതിനാലാണ് ഈ രാഷ്ട്രീയധാരണ. കുറെക്കാലമായി അതുണ്ട്. മണിശങ്കർ അയ്യരെപ്പോലെയുള്ള നേതാക്കൾ അതു പച്ചയായി പറയുന്നു. കേരളത്തിൽ വിവിധ തലങ്ങളിൽ അവസരവാദ കൂട്ടുകെട്ടിന് രണ്ടുകൂട്ടരും തയ്യാറാകുന്നു.

നേരിയ സൂചനയോടെയെങ്കിലും കേരളത്തിനൊടുല്ല കേന്ദ്ര അവഗണനെയെ യുഡിഎഫ്‌ എതിർത്തില്ല. അർഹമായ ധനവിഹിതം നിഷേധിക്കുന്നതിനെതിരെ ധനമന്ത്രിക്ക് നൽകാൻ തയ്യാറാക്കിയ നിവേദനം ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയ്യാറായില്ല. പലകാര്യത്തിലും ഒന്നിച്ചുപോകുന്നതിനാൽ കേന്ദ്രത്തെ നേരിയതോതിൽ പോലും വിമർശിക്കാൻ അവർ തയ്യാറല്ല. ഇല്ലാത്ത കാര്യം പറഞ്ഞ് ഇവിടെ സംസ്ഥാന സർക്കാരിനെ വലിയ തോതിൽ വിമർശിക്കുന്നവർ ഉള്ളകാര്യം പറഞ്ഞ്‌ കേന്ദ്രത്തെ അൽപംപോലും വിമർശിക്കുന്നില്ല. താൽക്കാലിക ലാഭത്തിന് അവസരവാദ നിലപാടെടുക്കയാണ്‌ കോൺഗ്രസ്‌. അതിന്റെ പേരിൽ വലിയ നാശമുണ്ടാക്കിയിട്ടും ഒരുപാഠവും പഠിക്കാൻ അവർക്ക് മനസില്ല.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.