Skip to main content

രാജ്യത്തെ ഇരുട്ടിലേക്ക്‌ നയിക്കുന്ന വെറുപ്പിന്റെ പ്രചാരകരെ ഭരണത്തിൽ നിന്ന് ഇറക്കിവിടണം

വെറുപ്പിന്റെ അന്തരീക്ഷം മാറ്റി, സാഹോദര്യവും സ്‌നേഹവും ഉൾപ്പെടെ സമാധാനപരമായി ഭരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറണം. രാജ്യം ഭരിക്കുന്നത്‌ വെറുപ്പിന്റെ വക്താക്കളാണ്‌. ഈ ഭരണം ഇല്ലാതാക്കണം.

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള നീക്കമാണ്‌ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇതിനെ മറികടക്കാനാണ്‌ പ്രതിപക്ഷ പാർടികൾ ചേർന്ന്‌ ‘ഇന്ത്യ’ എന്ന മതനിരപേക്ഷസഖ്യം രൂപീകരിച്ചിട്ടുള്ളത്‌. മതവാദികളെ ഭരണത്തിൽനിന്ന്‌ ഇറക്കിവിടുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.

രാജ്യത്തെ ഇരുട്ടിലേക്ക്‌ നയിക്കുന്ന രാഷ്‌ട്രീയ കാലഘട്ടത്തിൽ, പെൺകുട്ടികൾ കൂടുതൽ ഊർജസ്വലരായി മുൻനിരയിലേക്ക്‌ വരണം. ഇന്ത്യയെ മതരാഷ്‌ട്രമാക്കി മാറ്റുന്നതിനെതിരെ ആർദ്രമായ മനസ്സോടെ, പഠനത്തോടൊപ്പം, വിദ്യാർഥിനികളും ഉണ്ടാകണം. പരിഷ്‌കാരത്തിന്റെ പേരുപറഞ്ഞ്‌ പാഠപുസ്‌തകങ്ങളിൽപോലും മനുസ്‌മൃതി കുത്തിനിറയ്‌ക്കാനുള്ള ആസൂത്രിത നീക്കമാണ്‌ നടക്കുന്നത്‌. സ്‌ത്രീയെ വെറും ഉപഭോഗവസ്‌തുവായി കാണുന്ന മനുസ്‌മൃതിയിൽ ഊന്നിയുള്ള വിദ്യാഭ്യാസനയത്തിനെതിരെ ശാസ്‌ത്രബോധത്തിൽ ഊന്നിയുള്ള പോരാട്ടത്തിന്‌ പൊതുസമൂഹം തയ്യാറാകണം.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.