Skip to main content

എച്ച്‌എൽഎല്ലും കുത്തകകൾക്ക്

തുടർച്ചയായി ലാഭമുണ്ടാക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്‌ സ്വകാര്യ കുത്തകകൾക്ക്‌ തീറെഴുതാനുള്ള നടപടി വേഗത്തിലാക്കി കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചെങ്കിലും അനുവദിക്കാതെയാണ്‌ സ്ഥാപനത്തെ വിൽപ്പനയ്‌ക്കുവച്ചത്‌. 22ന്‌ ഫിനാൻസ്‌ ബിഡ്‌ തുറക്കുന്നതോടെ നടപടി പൂർണമാകും. അദാനി ഗ്രൂപ്പ്‌, പിരമൽ ഗ്രൂപ്പ്‌, അപ്പോളോ ഹോസ്‌പിറ്റൽസ്‌, മേഘാ എൻജിനിയറിങ്‌ എന്നീ കമ്പനികളാണ്‌ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടുള്ളത്‌.

കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കുവച്ച വെള്ളൂർ എച്ച്‌എൻഎൽ, കാസർകോട്‌ ഭെൽ എന്നീ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. രണ്ടു സ്ഥാപനവും മികവിലേക്ക്‌ കുതിക്കുകയാണ്‌. ഇതേ മാതൃകയിൽ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ സംസ്ഥാനം താൽപ്പര്യമറിയിക്കുകയും ലേലത്തിൽ പങ്കെടുക്കാൻ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനോ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു.

തിരുവനന്തപുരം പേരൂർക്കടയിൽ സംസ്ഥാനം സൗജന്യമായി നൽകിയ 11.40 ഏക്കറിൽ 1966ലാണ്‌ എച്ച്‌എൽഎൽ പ്രവർത്തനം ആരംഭിച്ചത്‌. തുടർന്ന്‌ ആക്കുളം ഫാക്ടറിക്ക്‌ 7.14 ഏക്കറും കോന്നിയിൽ 4.8 ഏക്കറും പൂജപ്പുരയിൽ 1.10 ഏക്കറും പെരുമ്പാവൂരിൽ 3.1 ഏക്കറും കാക്കനാട്ട്‌ 0.8 ഏക്കറും ഭൂമി കൈമാറി. നിലവിൽ കേരളത്തിൽ ഏഴും കേരളത്തിനു പുറത്ത്‌ ഒമ്പതും സ്ഥാപനം എച്ച്‌എൽഎല്ലിനുണ്ട്‌. അഞ്ച്‌ സബ്‌സിഡിയറി കമ്പനിയുമുണ്ട്‌. ബ്ലഡ്‌ ബാഗുകൾ, സാനിറ്റൈസർ, ഗർഭനിരോധന ഉറകൾ, സാനിറ്ററി നാപ്‌കിൻ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വലിയതോതിലുള്ള ഉൽപ്പാദനമുണ്ട്‌. കഴിഞ്ഞ നാലുവർഷം തുടർച്ചയായി ലാഭം നേടി. കഴിഞ്ഞവർഷം റെക്കോഡ്‌ വിറ്റുവരവോടെ 551.81 കോടി രൂപ ലാഭമുണ്ടാക്കി. കോവിഡ്‌കാലത്ത്‌ അടക്കം രാജ്യത്തിന്‌ വലിയതോതിൽ ആശ്വാസമെത്തിക്കാനും സ്ഥാപനത്തിനു കഴിഞ്ഞു

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.