Skip to main content

മാവൂർ ഗ്വാളിയോർ റയോൺസിന്റെ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കും

വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത സാഹചര്യത്തിൽ തിരിച്ചു നൽകണമെന്ന ഉറപ്പിൽ 238.4 ഏക്കർ ഭൂമി മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിക്കായി സർക്കാർ ഏറ്റെടുത്തു നൽകിയിരുന്നു. ഇതുകൂടാതെ കമ്പനി നേരിട്ട് 82.37 ഏക്കർ ഭൂമി പിന്നീട് വാങ്ങുകയും ചെയ്തിരുന്നു.

അടച്ചുപൂട്ടി വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്ത സാഹചര്യത്തിൽ മാവൂർ ഗ്വാളിയോർ റയോൺസിന്റെ പക്കലുള്ള ഭൂമി തിരിച്ചു പിടിക്കുന്നതിനായി 2006ൽ അന്നത്തെ എൽഡിഎഫ് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരായി കമ്പനി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയാണുണ്ടായത്.

2017ൽ പിണറായി വിജയൻ സർക്കാർ വീണ്ടും ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഇറക്കുകയുണ്ടായി. എന്നാൽ, ആ ഉത്തരവിനെതിരായും കമ്പനി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങുകയാണുണ്ടായത്. ആ സ്റ്റേ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ ചെയ്തു വരികയാണ്. ഇതിനായി സർക്കാർ ഒരു സ്‌പെഷൽ ഓഫീസറെ തന്നെ നിയമിച്ചിട്ടുണ്ട്. കേസിന്റെ ഭാഗമായി ഹൈക്കോടതി ആവശ്യപ്പെട്ട കൂടുതൽ രേഖകൾ ജില്ലാ കളക്ടർ 2022 ഒക്ടോബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസ് വീണ്ടും കോടതിയുടെ മുൻപിൽ കൊണ്ടുവന്നു തീർപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്.

ഭൂമി ലഭ്യമാക്കി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന വ്യവസായങ്ങൾക്കായി ഉപയോഗിക്കാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.