Skip to main content

സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുന്നു

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി സഹകരണ മേഖലയാകെ കരിനിഴലിലാക്കാനാണ്‌ നീക്കം.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും കേന്ദ്ര ഏജൻസികളാകെ കേരളത്തിൽ വട്ടമിട്ട്‌ ചുറ്റിയിരുന്നു. വ്യാപക കുപ്രചാരണങ്ങൾ നടത്തി. അതെല്ലാം മറികടന്ന്‌ എൽഡിഎഫിനെ ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റി. എന്നാൽ, വേട്ടയാടൽ തുടരുകയാണ്‌.

അടാട്ട്‌ ബാങ്ക്‌ കൊള്ളയടിച്ച്‌ മുടിച്ച ചിലർ ഇപ്പോൾ സഹകരണ മേഖലയുടെ വാച്ച്‌ ഡോഗായി മാറുകയാണ്‌. പുത്തൂർ സഹകരണ ബാങ്കിലും കോൺഗ്രസ്‌ കൊള്ള നടത്തി. ഈ രണ്ടു ബാങ്കുകളിലും തെരഞ്ഞെടുപ്പു വന്നപ്പോൾ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റി.

2,49,000 കോടി രൂപയാണ്‌ കേരളത്തിൽ സഹകരണ മേഖലയിലെ നിക്ഷേപം. കേരളത്തിന്റെ കുതിപ്പിലും സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സഹകരണപ്രസ്ഥാനത്തിന്റെ കൈയൊപ്പുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കുന്ന ബിജെപി സഹകരണ മേഖലയെ തകർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്‌. നേരത്തെ കേന്ദ്രം ഭരിച്ച കോൺഗ്രസ്‌ സർക്കാരുകളും ഇതേ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ഭരണഘടന പ്രകാരം സഹകരണ മേഖല സംസ്ഥാന പട്ടികയിലാണ്‌. എന്നാൽ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാക്ക്‌ ചുമതല നൽകി. സഹകരണ മേഖലയിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക സ്രോതസുകൾ തകർത്ത്‌ പ്രതിസന്ധിയിലാക്കുകയാണ്‌ ലക്ഷ്യം.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.