Skip to main content

സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ. ജോൺ ബ്രിട്ടാസ് എംപി റെയിൽവേ മന്ത്രിക്ക് കത്തയച്ചു

സംസ്ഥാനത്ത്‌ സർവീസ് നടത്തുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ. ജോൺ ബ്രിട്ടാസ് എംപി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു.

അടുത്തകാലത്തായി കേരളത്തിലെ ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റുകളും സ്ലീപ്പർ കോച്ചുകളും വെട്ടിക്കുറച്ചു പകരം എസി കോച്ചുകൾ ഉൾപ്പെടുത്തി കൂടുതൽ ലാഭം ഉണ്ടാക്കുവാനാണ് റെയിൽവേ ശ്രമിക്കുന്നത്. ഏറ്റവും ഒടുവിലായി മാവേലി എക്‌സ്‌പ്രസ്‌, മലബാർ എക്‌സ്‌പ്രസ്‌, ചെന്നൈ മെയിൽ, വെസ്‌റ്റ്‌ കോസ്റ്റ് എക്‌സ്‌പ്രസ്‌ എന്നിവയിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച്‌ തേർഡ്‌ എസി കോച്ചുകൾ കൂടുതലായി ഉൾപ്പെടുത്താനാണ്‌ തീരുമാനം.

ഇത് ലക്ഷക്കണക്കിന്‌ സാധാരണ ട്രെയിൻ യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ തന്നെ സാധാരണ റിസർവേഷൻ കിട്ടുന്നില്ല. തത്കാൽ റിസർവേഷൻ സീറ്റുകൾ കൂട്ടി സാധാരണ യാത്രക്കാരെക്കൊണ്ട് തത്കാൽ ടിക്കറ്റുകളെടുപ്പിച്ചു കൊള്ളലാഭമാണ് റെയിൽവേ ഉണ്ടാക്കുന്നത്‌ എന്ന് സ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.