Skip to main content

‘നിർമ്മിത ബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ ഐ എച്ച് ആർ ഡിയുടെ ആഭിമുഖ്യത്തിൽ കോൺക്ലേവ് സംഘടിപ്പിക്കും

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ എങ്ങനെ ഉപയോഗിക്കാമെന്നതിനെ പറ്റിയുള്ള അന്താരാഷ്ട്ര കോൺക്ലേവ് സെപ്തംബർ 30ന് ആരംഭിക്കുകയാണ്. ‘നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉള്ളടക്കങ്ങൾ നിർമ്മിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസത്തിന്റെ ഭാവി എന്ത്’ എന്ന വിഷയത്തിൽ ഐ എച്ച് ആർ ഡിയുടെ ആഭിമുഖ്യത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സെപ്തംബർ 30, ഒക്ടോബർ 1 ദിവസങ്ങളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കോൺക്ലേവിൽ ദേശീയ, അന്തർദേശീയ വിദഗ്‌ദ്ധരും വിദ്യാഭ്യാസ നയരൂപീകരണ രംഗത്തെ പ്രതിനിധികളും വ്യവസായ പ്രമുഖരും ഒത്തു ചേരും.

ചാറ്റ് ജിപിടി പോലുള്ള ജനറേറ്റീവ് നിർമ്മിത ബുദ്ധി വിവരസാങ്കേതിക വിദ്യാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സമയമാണിത്. നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ആലോചനകൾക്കും ശ്രമങ്ങൾക്കും തുടക്കമിടാനാണ് കോൺക്ലേവ് വഴിയുദ്ദേശിക്കുന്നത്. കോൺക്ലേവിന് മുന്നോടിയായി, കേരളത്തിലെ വിവിധ ഐ എച്ച് ആർ ഡി സ്ഥാപനങ്ങളിൽ എഐ-തീം സെമിനാറുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള അവസരമാണ് ഇതുവഴിയൊരുങ്ങുന്നത്.

ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വൈവിധ്യപൂർണ്ണമായ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ അന്താരാഷ്ട്ര കോൺക്ലേവ് ഊർജം പകരും.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.