Skip to main content

ഇസ്രായേൽ കൂട്ടക്കുരുതി നടത്തുന്നത് അമേരിക്കയുടെ പൂർണ പിന്തുണയോടെ

ഗാസയിലെ അൽ-അഹ്‌ലി അറബ് ആശുപത്രിയിൽ ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടു! മനുഷ്യത്വം മരവിച്ചു പോവുന്ന ദൃശ്യങ്ങളാണ് ആ ആശുപത്രിയിൽ നിന്ന് വാർത്താ ചാനലുകളിൽ കാണുന്നത്.

ഗാസയിലെങ്ങും ഇടതടവില്ലാത്ത ബോംബിടലാണ് ഇന്നലെ നടന്നത്. കണ്ണിൽച്ചോരയില്ലാത്തവിധമാണ് വീടുകളും അഭയാർത്ഥി ക്യാമ്പുകളായ യുഎൻ സ്കൂളുകളും ബോംബിട്ട് തകർക്കുന്നത്, കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഒക്കെ കൊന്നൊടുക്കുന്നത്. ഇസ്രായേൽ ഈ കൂട്ടക്കുരുതി മുഴുവൻ നടത്തുന്നത് യുഎസ്എയുടെ പൂർണപിന്തുണയോടെയാണ്.

ലോകമനസ്സാക്ഷി എന്ന ഒന്ന് ഉണ്ടെങ്കിൽ ഉണരേണ്ട സമയം ഇതാണ്.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.