Skip to main content

ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം നവ കേരള സദസ്സ്

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും മന്ത്രിസഭ ആകെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. നവകേരള സദസ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടി ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതാണ്. സമാനതകളില്ലാത്തതുമാണ്. ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള ക്രിയാന്മക മുന്നേറ്റമാണ് നവകേരള സദസ്സ്.

നവംബര്‍ 18ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്. നവകേരളത്തിനായി നാം ഒത്തൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നവകേരള സദസ്സ് പുതിയ ഊർജ്ജം പകരും.

നാടിന്റെ പുരോഗതിയെന്നാൽ ഏറ്റവും സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവും ഉറപ്പിക്കേണ്ട പ്രക്രിയയാണെന്ന ഉറച്ച ബോധ്യത്തോടെയാണ് നാം പ്രയത്നിച്ചത്. സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിനു മാത്രമേ പുരോഗതി യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളൂ. അടിയുറച്ച ആ ബോധ്യമാണ് ഈ സർക്കാരിന്റെ കരുത്ത്.

ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും മാതൃകാസ്ഥാനമായി കേരളത്തെ നിലനിർത്താൻ നമുക്ക് കഴിയുന്നതും ആ നിലപാട് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതു കൊണ്ടാണ്. ഇനിയും ഉയരങ്ങളിലേയ്ക്ക് കേരളത്തെ എത്തിക്കേണ്ടതുണ്ട്.

അതേറ്റവും നന്നായി നടപ്പാക്കാൻ ഏവരുടേയും സക്രിയമായ പങ്കാളിത്തം അനിവാര്യമാണ്. സംഭാവനകൾ അനിവാര്യമാണ്. ജനപങ്കാളിത്തവും പിന്തുണയും ഉറപ്പു വരുത്താനും ജനങ്ങളിലേയ്ക്ക് സർക്കാരിനെ കൂടുതൽ അടുപ്പിക്കാനും നവകേരള സദസ്സ് സഹായകമാകും.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.