Skip to main content

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം ഭരണഘടനാ ലംഘനം

കേന്ദ്രകമ്മിറ്റി മീറ്റിംഗ് കഴിഞ്ഞയുടനെ കേരളത്തിൽ നിന്നുള്ള അംഗങ്ങളെ മുഴുവൻ വിളിച്ച് മുഖ്യമന്ത്രിയാണ് കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ വിവരം പറഞ്ഞത്. കേരളമെന്ന ആശയത്തെ തകർക്കുന്നതിനു തക്കം പാർത്തിരിക്കുന്നവർ ഇങ്ങനെ കിട്ടുന്ന ഏതൊരവസരവും സുവർണ്ണാവസരമായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ശരിയാണെന്ന് എയർപോർട്ടിലേക്കു പോകുന്നവഴി സാമൂഹ്യമാധ്യമങ്ങളിൽവന്ന സന്ദേശങ്ങൾ കണ്ടപ്പോൾ മനസിലായി. ചില സന്ദേശങ്ങൾ ചിത്രമായി കൊടുത്തിട്ടുണ്ട്. വാര്യരുടെയും സുരേന്ദ്രന്റെയുമെല്ലാം പ്രതികരണം പ്രതീക്ഷിച്ചതുപോലെ തന്നെ.
പക്ഷേ, രാജീവ് ചന്ദ്രശേഖർ എന്നു പറയുന്ന ഒരു കേന്ദ്രമന്ത്രിയുണ്ടല്ലോ. അയാളുടെ പ്രതികരണം ഭരണഘടനാ ലംഘനമാണ്. യാതൊരടിസ്ഥാനവുമില്ലാതെ ദൗർഭാഗ്യകരമായ ഒരു സംഭവത്തെ വർഗ്ഗീയ ഭിന്നിപ്പിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് മലയാളിയായ കേന്ദ്രമന്ത്രി കാട്ടിക്കൊടുക്കുകയാണ്. അതും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന കേരളാ പൊലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചശേഷം. ഈ മാധ്യമ മുതലാളി ഇപ്രകാരം പറയുമ്പോൾ മാധ്യമങ്ങൾ വർഗ്ഗീയവിഷം പരത്തുന്നതിന് പരസ്പരം മത്സരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ഈ സുജയ പാർവ്വതിക്കൊന്നും അരക്കഴഞ്ച് വിവരം അവർ പറയുന്നതിനെക്കുറിച്ച് ഇല്ലായെന്നതിനു തെളിവാണ് യഹോവയുടെ പേരുമായി ബന്ധിപ്പിച്ച് അതിനെ പലസ്തീൻ പ്രശ്നവുമായി കൂട്ടിക്കുഴയ്ക്കാനുള്ള ശ്രമം. പേര് യഹോവ സാക്ഷികൾ എന്നാണെങ്കിലും അവർ പുതിയ നിയമത്തെ അഥവാ സുവിശേഷത്തെ ഊന്നിക്കൊണ്ടാണു ലോകത്തെ വ്യാഖ്യാനിക്കുന്നത്. ജൂതമതമാകട്ടെ പുതിയ നിയമത്തെ അംഗീകരിക്കുന്നുമില്ല. ഏതായാലും ഈ മാധ്യമ പ്രവർത്തകയ്ക്ക് ഒരു കാര്യത്തിൽ അഭിമാനിക്കാം. കൂട്ടുകാരനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഉണ്ട്. അല്ലെങ്കിലും സംഘികളിലെല്ലാം ഒരേ അന്തർധാര തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്.
വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. സുപ്രിംകോടതി തന്നെ ജാഗ്രതപ്പെടുത്തിയിട്ടുള്ളതാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകണം. ആരായാലും ഇതൊക്കെ പറയാനും പ്രചരിപ്പിക്കാനുമുള്ള പ്രിവിലേജ് ഇല്ല. ഏതായാലും ഇവറ്റകളുടെയൊക്കെ തനിനിറം ഒരിക്കൽക്കൂടി മലയാളികൾക്കു മനസിലായി.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.