Skip to main content

രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല കൊടും വിഷം

കളമശേരി സ്ഫോടനത്തെ സംബന്ധിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നത് വിടുവായത്തമാണ്. രാജ്യത്തിന്റെ ഒരു മന്ത്രി ഇങ്ങനെയാണോ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടത്? വെറും വിഷമെന്നല്ല കൊടുംവിഷം എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത്. കേരളത്തിന്റെ മതനിരപേക്ഷതയും സൗഹാർദവും തനിമയും തകർക്കുവാനാണ് രാജീവ് ചന്ദ്രശേഖർ ശ്രമിച്ചത്. രാജ്യത്തെ അന്വേഷണ ഏജൻസികളിൽ അദ്ദേഹത്തിന് വിശ്വാസമില്ലേ? മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്. കേന്ദ്ര ഏജൻസികളും പിന്തുണയായുണ്ട്. അവരെയൊന്നും വിശ്വാസത്തിലെടുക്കാത്ത വിധമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

ഇന്നലെ സംഭവമറിഞ്ഞയുടനെ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വിളിച്ചിരുന്നു. വിഷയം ധരിപ്പിക്കുകയും പ്രത്യേക സഹായങ്ങൾ വേണമെങ്കിൽ ആവശ്യപ്പെടാം എന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അതാണ് രീതി. എന്നാൽ ഇതൊന്നും മനസിലാക്കാതെ ഒരു വിഭാഗത്തെ താറടിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. അദ്ദേഹത്തിനൊപ്പം കുറച്ചു കൂട്ടാളികളും അതേറ്റുപിടിച്ചു. കേരളത്തിന്റെ തനിമ നശിപ്പിക്കാൻ ഈ വിടുവായത്തംകൊണ്ട് കഴിയില്ല. ഇത്തരത്തിൽ പ്രതികരിക്കുന്നയാളെ വിഷം എന്നേ കഴിഞ്ഞദിവസം പറഞ്ഞുള്ളു. അതിലപ്പുറം കൊടുംവിഷമാണ് എന്ന് ഇപ്പോൾ പറയുന്നു.

എന്നും പലസ്തീനൊപ്പമാണ് നമ്മൾ നിന്നിട്ടുള്ളത്. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ സർക്കാർ എന്താണ് ചെയ്യുന്നത്. പലസ്തീൻ അനുകൂല പ്രകടനം തടയുവാനല്ലേ നോക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി നടത്തിയ പരിപാടിയിലാണ് പലസ്തീൻ പോരാളി എന്ന് പറയുന്ന ഒരാളുടെ പ്രസംഗം കേൾപ്പിച്ചു എന്ന് പറയുന്നത് . അത് റെക്കോർഡ് ചെയ്‌ത പ്രസംഗം ആയിരുന്നുവെന്ന്‌ കരുതുന്നു. അതേകുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ മനസിലാക്കേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.