Skip to main content

രാജീവ് ചന്ദ്രശേഖർ തരംതാണ രാഷ്ട്രീയം കളിക്കുന്നു

കേരള മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ല. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. ഒരു മാധ്യമസ്ഥാപനത്തിന്റെ തലപ്പത്തുണ്ട് എന്നത് കൊണ്ട് മാത്രം കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയുന്ന തലത്തിലേയ്ക്ക് മാറരുത്.
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ മതനിരപേക്ഷ മനസാക്ഷിയെ അപകീർത്തിപ്പെടുത്തും വിധമാണ് രാജീവ് ചന്ദ്രശേഖർ പ്രസ്താവന നടത്തിയത്. കേരളം ആർജിച്ചെടുത്ത നേട്ടങ്ങൾക്ക് നിദാനം ജാതിമത ഭേദമില്ലാതെ പ്രകടമാക്കിയിട്ടുള്ള കൂട്ടായ്മയാണ്. അതിനെയാണ് കേന്ദ്രമന്ത്രി സംശയ നിഴലിൽ ആക്കിയത്. ദൗർഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെ താല്പര്യത്തിലേയ്ക്കാണ് കേന്ദ്രമന്ത്രി വലിച്ചിഴച്ചത്. ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ വിഭജന രാഷ്ട്രീയം നയമാക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രിയിൽ നിന്നുണ്ടായത്. എക്കാലത്തും പുരോഗമന മനോഭാവം ഉയർത്തിപ്പിടിച്ച കേരളത്തിന്റെ പൊതുബോധം ദുഷ്പ്രചാരകരെ തിരിച്ചറിയും എന്നത് തീർച്ചയാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.