Skip to main content

മലയാളത്തനിമയുടെ മഹോത്സവമായ ‘കേരളീയം’ ആവർത്തിക്കും

മലയാളത്തനിമയുടെ മഹോത്സവമായ ‘കേരളീയം’ ആദ്യപതിപ്പിന് കൊടിയിറങ്ങുകയാണ്. ഒരു ഭാഷാസമൂഹമെന്ന നിലയിൽ കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെയും നമ്മുടെ നാടിന്റെ പ്രത്യേകതകളെയും ലോകത്തിന് മുന്നിലവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ട ആഘോഷപരിപാടികൾക്ക് ഇതോടെ വിരാമമായി. 42 വേദികളിലായി സംഘടിക്കപ്പെട്ട വിപുലമായ പരിപാടികൾ കേരളക്കരയെ അടയാളപ്പെടുത്തുന്ന സമഗ്രാവിഷ്കാരങ്ങളായി. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മേഖല തിരിച്ചു നടത്തിയ 25 സെമിനാറുകളിൽ അന്താരാഷ്ട്ര വിദഗ്ദ്ധർ സമ്മേളിച്ചു. കേരളത്തനിമയെ അടയാളപ്പെടുത്തുന്ന 25 പ്രദർശനങ്ങൾ, വിവിധ വേദികളിലായി നടന്ന ഭക്ഷ്യമേളകൾ, ഏഴുദിവസവും 30 ഓളം വേദികളിലായി നടന്ന കലാപരിപാടികൾ, മലയാളസിനിമയുടെ പരിണാമം അടയാളപ്പെടുത്തുന്ന ചലച്ചിത്രമേള, വർണ്ണാഭമായ ഫ്ലവർ ഷോ. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നീണ്ട ദീപാലങ്കാരങ്ങളും മറ്റ് അലങ്കാരപരിപാടികളുമെല്ലാം ‘കേരളീയ’ത്തെ ബൃഹത്തായ ആഘോഷവേളയാക്കി മാറ്റി.

വിവരണാതീതമായ പൊതുപങ്കാളിത്തമാണ് ഈ ഏഴുദിവസവും ‘കേരളീയ’ത്തിന്റെ പരിപാടികളിലുണ്ടായിരുന്നത്. കേരളത്തനിമയെ ആഘോഷിക്കുന്ന ഈ വലിയ ഉദ്യമത്തിൽ പങ്കുചേരാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കേരളക്കരയുടെ സാംസ്‌കാരിക വൈശിഷ്ട്യം അടുത്തറിയാനും നാം കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കാനും പുരോഗതിയുടെ പാതയിൽ കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ശക്തിപകരാനുമെത്തിയ ജനക്കൂട്ടം ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. കാലാവസ്ഥയുയർത്തിയ വെല്ലുവിളികളെ മറികടന്നുകൊണ്ടാണ് ഈ ജനസഞ്ചയമെത്തിയതെന്നത് പ്രശംസനീയമായ കാര്യമാണ്. അവർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. ഈ പരിപാടി വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൗരപ്രമുഖർ, സാംസ്‌കാരിക നായകന്മാർ, മറ്റനവധി മനുഷ്യർ, പോലീസ്-ഫയർ ഫോഴ്സ് ഉൾപ്പെട്ട സേനാ വിഭാഗങ്ങൾ, കെഎസ്ആർ ടിസി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വളന്റിയർമാർ,തുടങ്ങിയവരെയും അഭിനന്ദിക്കുന്നു.

ക്ഷേമപ്രവർത്തനങ്ങളിലും നൈപുണിയിലും അന്താരാഷ്ട്രാ നിലവാരം പുലർത്തുന്ന നവകേരളത്തെ പടുത്തുയർത്താനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ‘കേരളീയം’ നൽകിയ ഉൾക്കാഴ്ചയും അനുഭവസമ്പത്തും ശക്തി പകരും. മിഴിവാർന്ന ആഘോഷങ്ങൾക്കും ഗൗരവമേറിയ ചർച്ചകൾക്കും സമൂഹ നിർമ്മിതിക്കും ഒറ്റക്കെട്ടായി നിന്നവരാണ് നമ്മൾ. ഈ ഐക്യവും മൈത്രിയും കൂടുതൽ ശക്തിപ്പെടുത്തി നമുക്ക് മുന്നേറാം.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.