Skip to main content

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാകുന്നു

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ
കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനുമെതിരെ വടക്കൻ മലബാറിലെ ഒരു ഗ്രാമം ഹൃദയ രക്തം കൊണ്ടെഴുതിയ പ്രതിരോധ ഗാഥയാണ് കരിവെള്ളൂർ സമരം. മലബാറിലെ മിക്ക ഇടങ്ങളിലും ബ്രിട്ടീഷ് വാഴ്ചയുടെ ഒടുവിലത്തെ വർഷങ്ങളിൽ കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടിരുന്നു. കരിവെള്ളൂർ ഉൾപ്പെടെയുള്ള പാടങ്ങളിൽ വിളയുന്ന നെല്ല് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും വിധേയമാക്കാനാണ് നാടുവാഴികൾ താല്പര്യപ്പെട്ടത്. ഒരു നാട് മുഴുവൻ ഭക്ഷണം കിട്ടാതെ അലയുന്ന സമയത്ത് എം എസ് പി ക്കാരെ മുന്നിൽ നിർത്തി ജന്മിമാർ നെല്ല് കടത്താൻ തുടങ്ങി. നെല്ല് കടത്തരുത് എന്നാവശ്യപ്പെട്ട് നാടൊന്നാകെ ആ ശ്രമത്തെ പ്രതിരോധിച്ചു. സഖാക്കൾ തിടില്‍ കണ്ണന്‍, കീനേരി കുഞ്ഞമ്പു എന്നിവർ എംഎസ്പിക്കാരുടെ യന്ത്രത്തോക്കിനു മുമ്പിൽ ധീര രക്തസാക്ഷിത്വം വഹിച്ചു. അനവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. സംഭവത്തിന്റെ പേരിൽ നിരവധി സഖാക്കളെ ജയിലിലടച്ചു. രാജ്യത്ത് കൃഷിയിടങ്ങളെ കോർപ്പറേറ്റുവത്കരിക്കാനും ഭക്ഷണത്തിലും വസ്ത്രത്തിലും വിഭജനത്തിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം നിറയ്ക്കാനുമുള്ള സംഘടിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുവാൻ ചോരയിലെഴുതിയ കരിവെള്ളൂരിന്റെ ചരിത്രം ഊർജ്ജവും ആവേശവും പകരും.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.