Skip to main content

സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കാതെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഏകാധിപത്യ പ്രവണതയാണ് കേന്ദ്രം നടപ്പാക്കുന്നത്

സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കാതെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഏകാധിപത്യ പ്രവണതയാണ് കേന്ദ്രം നടപ്പാക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ പണം അനുവദിക്കാതിരുന്നാൽ ഒരുപാട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും . അർഹമായ പണം ലഭിക്കാൻ സുപ്രീംകോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന നിലപാട് സംസ്ഥാനത്തിന് നേരെയുള്ള മർക്കടമുഷ്ടിയാണ് കാണിക്കുന്നത്.

സുപ്രീംകോടതിയിൽ കേസ് നൽകുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. അതെങ്ങിനെ തെറ്റാകും. സംസ്ഥാനത്തിന് അർഹമായ വിഹിതം നൽകാനുണ്ടെന്ന് ഇപ്പോൾ വ്യക്തമായല്ലോ. അതിന് പുറമെ നിർബന്ധമായും ഈ മാസം ലഭിക്കേണ്ടുന്ന 13000 കോടി നൽകാനും കേസ് പിൻവലിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. കേസ് കൊടുത്താലും ഇല്ലെങ്കിലും അനുവദിക്കേണ്ട തുകയാണിത്. ഇത് മാത്രമല്ല കേരളം ആവശ്യപ്പെട്ടത്. 14, 15 ധനകമ്മീഷനുകൾ പ്രകാരം ലഭിക്കേണ്ട തുകയും സുപ്രീംകോടതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കോടതിയിലെത്തുമുന്നേ പല തരത്തിൽ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതാണ്. എന്നിട്ടും അനുവദിച്ചിരുന്നില്ല.

കേരളം മാത്രമല്ല. കർണാടകവും കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിയിൽ സമരം ചെയ്തു. എന്നാൽ സുപ്രീംകോടതിയിൽ കേസ് നൽകി എന്ന്പറഞ്ഞു പണം തരാതെ ഭീഷണിപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.