ദി കേരള സ്റ്റോറി കേരളത്തിൻ്റെ റിയൽ സ്റ്റോറി അല്ല. കേരളത്തോടുള്ള സംഘപരിവാർ വൈരാഗ്യമാണ് നുണ സ്റ്റോറികൾക്ക് പിന്നിലെന്ന് തിരിച്ചറിയണം. കേരളത്തെക്കുറിച്ച് പെരുംനുണ പറയുമ്പോൾ അത് കാണാൻ ആളുണ്ടാകില്ല.
ഒരൊറ്റ കേരള സ്റ്റോറിയെ ഉള്ളൂ, അത് കേരളം 'നമ്പർ വൺ' എന്ന സ്റ്റോറിയാണ്. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജനത്തിലേക്ക് പോകുന്ന സംസ്ഥാനമാണ് കേരളം. കേരളം എല്ലാ കാര്യത്തിലും 'നമ്പർ വൺ' ആണ്. നീതി ആയോഗിൻ്റെ കണക്കുകൾ അതാണ്. ഇതാണ് കേരളത്തിൻ്റെ റിയൽ സ്റ്റോറി.