Skip to main content

കേന്ദ്രസർക്കാരിനെയും ബിജെപിയെയും ചാരിനിൽക്കുന്നവരാണ്‌ കേരളത്തിലെ യുഡിഎഫ്‌ എംപിമാർ

സംഘപരിവാർ മനസ്സുള്ള എത്രപേർ ഒപ്പമുണ്ടെന്ന്‌ രാഹുൽ ഗാന്ധി വെളിപ്പെടുത്തണം. കേന്ദ്രസർക്കാരിനെയും ബിജെപിയെയും ചാരിനിൽക്കുന്നവരാണ്‌ കേരളത്തിലെ യുഡിഎഫ്‌ എംപിമാർ. എന്നാൽ ഞങ്ങളും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന്‌ പ്രചരിപ്പിക്കാനാണ്‌ രാഹുൽ ഗാന്ധിയും ഇവിടുത്തെ നേതാക്കളും ശ്രമിക്കുന്നത്‌. ഇവിടെ നിന്ന്‌ ജയിച്ചുപോയ 18 എംപിമാർ കേന്ദ്രസർക്കാരിനും ബിജെപിക്കും ഒപ്പം ചേർന്ന്‌ കേരള വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നതിലെ അന്തർധാരയെക്കുറിച്ച്‌ രാഹുലാണ്‌ മറുപടി പറയേണ്ടത്‌. പൗരത്വഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മതനിരപേക്ഷതയുടെ ഭാഗമായവരെല്ലാം എതിർത്തു. രാഹുൽ ഗാന്ധി പറയണം, നിങ്ങളുടേത്‌ മതനിരപേക്ഷ മനസ്സാണോ, സംഘപരിവാർ മനസ്സാണോ എന്ന്‌.

എൽഡിഎഫും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ പറയുന്നത്‌. ഡിഎൽഎഫ്‌ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വാധ്രയ്ക്ക്‌ ക്ലീൻ ചിറ്റ്‌ നൽകിയവർ തമ്മിലല്ലേ അന്തർധാര. പാലക്കാട്‌ ബെമൽ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ കോൺഗ്രസ്‌ മൗനത്തിലാണ്‌. ബെമൽ വാങ്ങാൻ താൽപ്പര്യപത്രം നൽകിയ കമ്പനിയിൽനിന്ന്‌ 178 കോടിയാണ്‌ ബോണ്ടിലൂടെ കോൺഗ്രസിന്‌ കിട്ടിയത്‌.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.