Skip to main content

മെയ് 11 സ. കെ ആർ ഗൗരിയമ്മ ദിനം

മെയ് 11 സ. കെ ആർ ഗൗരിയമ്മ ദിനത്തിൽ സഖാവിന് നാടിൻ്റെ സ്മരണാഞ്ജലി. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ. കെ ആർ ഗൗരിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സ. സി എസ് സുജാത, ജില്ലാ സെക്രട്ടറി സ. ആർ നാസർ എന്നിവർ സ്മൃതി മണ്ഡപത്തിൽ അഭിവാദ്യം അർപ്പിച്ചു

കൂടുതൽ ലേഖനങ്ങൾ

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനം വ്യക്തമായിരിക്കുന്നത്

സ. ടി പി രാമകൃഷ്ണന്‍

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനമാണ് വ്യക്തമായത്. എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്തു.

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം.

പരിസ്ഥിതിബോധം പൊതുമണ്ഡലത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്നതിനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

സ. പിണറായി വിജയൻ

ജീവിതത്തെയും പ്രകൃതിയെയും ഉർവരമാക്കി നിലനിർത്തുന്ന ജൈവ സ്രോതസ്സാണ് നമ്മുടെ പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിർണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.

ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാനാണ് കെ സി വേണുഗോപാൽ ശ്രമിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളി

സ. പി എ മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന്റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലിമെൻറ്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്റെ ചെയർമാൻ എന്ന പദവിക്ക് അതിന്റേതായ മൂല്യവുമുണ്ട്.