കോൺഗ്രസ് ഭരിക്കുന്ന നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽനിന്നും നിക്ഷേപത്തുക തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സോമസാഗരത്തിന്റെ കുടുംബത്തിന് കൈത്താങ്ങുമായി കേരള കർഷകസംഘം. കർഷകസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളും നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി അംഗങ്ങളും സ്വരൂപിച്ച ഒരു ലക്ഷം രൂപ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി ജോയി സോമസാഗരത്തിന്റെ കുടുംബത്തിന് കൈമാറി.