Skip to main content

വയനാട് ദുരന്തമുഖത്തെ എല്ലാവരുടെയും പ്രവര്‍ത്തനം പ്രശംസനീയം

വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിച്ചു. സേനയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. പൊലീസ്, അഗ്‌നിശമനസേന തുടങ്ങി ദുരന്തമുഖത്ത് പ്രവര്‍ത്തിച്ച എല്ലാവരുടെയും പ്രവര്‍ത്തനം പ്രശംസനീയമാണ്. എല്ലാ രാഷ്ട്രീയ പാര്‍ടികളും യുവജന പ്രസ്ഥാനങ്ങളും ദുരന്തനിവാരണ രംഗത്ത് ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ എല്ലാവരെയും പ്രശംസിക്കുന്നു. ദുരന്തത്തില്‍ കൃത്യമായ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും എല്‍ഡിഎഫ് അഭിനന്ദിക്കുന്നു

പുനരധിവാസമാണ് ഇനി മുന്നിലുള്ള ലക്ഷ്യം. എല്ലാം മേഖലയില്‍ നിന്നുള്ളവരുടെയും സഹായം ഇതിനായി ലഭിക്കുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും എല്ലാ സഹായവും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ആലോചിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്.

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ഒക്ടോബര്‍ 2 മുതല്‍ ആരംഭിക്കും. ലോകത്തിനു മാതൃകയാകുന്ന തരത്തില്‍ മാലിന്യമുക്ത നവകേരളം ആകണം നമ്മുടെ കേരളം. ഇതിനായി എല്ലാവരെയും സഹകരിപ്പിച്ച് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണം.

നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ആറുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ ആയിരിക്കുമിത്. ഈ പ്രവര്‍ത്തനത്തില്‍ എല്ലാവരെയും പങ്കാളികളാക്കും.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.