Skip to main content

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേരളം മാത്രമാണ് സിനിമാ മേഖലയിൽ ഉൾപ്പെടെ സ്ത്രീ സുരക്ഷയ്ക്കായും സ്ത്രീ സമത്വത്തിനായും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുമായി ചർച്ചചെയ്ത്‌ തീരുമാനങ്ങൾ കൈക്കൊള്ളും. റിപ്പോർട്ട്‌ സമർപ്പിച്ചപ്പോൾ കമ്മീഷനും മുഖ്യവിവരാവകാശ കമ്മീഷനും സ്വകാര്യതയെ കണക്കിലെടുത്ത്‌ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തരുതെന്ന നിലപാട്‌ സ്വീകരിച്ചിരുന്നു. ഒരു ഘട്ടത്തിലും റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തുന്നതിന്‌ സർക്കാർ എതിര്‌ നിന്നിട്ടില്ല. കേരളം മാത്രമാണ്‌ സിനിമാ മേഖലയിൽ ഉൾപ്പടെ സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ സമത്വത്തിനും വേണ്ടി നിലകൊണ്ടിട്ടുള്ള സംസ്ഥാനം.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമയത്തും സിനിമാ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പൊലീസ്‌ നടപടികൾ വരെ ഉണ്ടായിട്ടുണ്ട്‌. വേറെ സർക്കാരാണെങ്കിൽ ആ കേസെല്ലാം എങ്ങനെ ആയിത്തീരുമായിരുന്നെന്നും ആലോചിക്കേണ്ടതാണ്. ശക്തമായ നിലപാടാണ്‌ സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ചത്‌. അതിന്റെ ഭാഗമായി വനിതകൾ മാത്രമായിക്കൊണ്ട്‌ ഒരു കമ്മിഷനെ വെക്കുകയും ചെയ്തത്. ഈ വിഷയത്തിൽ നിഗൂഡതകൾ മാറ്റുന്നതിന്‌ സാധ്യമായ നയങ്ങൾ കൈക്കൊള്ളാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.