തൊഴിലാളി വിരുദ്ധ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. തൊഴിലില്ലായ്‌മയെ കുറിച്ചുള്ള യഥാർത്ഥ വസ്തുത പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാർ നടത്തുന്ന തൊഴിൽ മേളകൾ തട്ടിപ്പാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്നും ഓരോ വർഷവും ഒരുകോടി ആളുകൾ വീതമാണ് തൊഴിൽ സേനയിലേക്ക് എത്തുന്നത്. രാജ്യത്ത് സ്ത്രീകളുടെ തൊഴിലില്ലായ്മ ആണ് ഏറ്റവും രൂക്ഷം. രാജ്യത്ത് ഒരു വർഷത്തിനുള്ളിൽ 3% മാണ് തൊഴിലില്ലായ്മയുടെ വർധനവ്. കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ തൊഴിൽ മേഖല നേരിടുന്നത്. തൊഴിലെടുക്കാൻ വേണ്ട ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഭക്ഷണം പോലും കണ്ടെത്താനുള്ള വരുമാനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഈ അവസ്ഥയിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. എന്നാൽ ഊതി പെരുപ്പിച്ച കണക്കുകൾ പുറത്തു വിട്ട് നേരെ മറിച്ചുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.