Skip to main content

ലഡാക്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നിരാഹാരസമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ. ബൃന്ദാ കാരാട്ടും, സ. ജോണ്‍ ബ്രിട്ടാസ് എംപിയും ദില്ലിയിലെ ലഡാക് ഭവനില്‍

ലഡാക്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നിരാഹാരസമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദാ കാരാട്ടും, സ. ജോണ്‍ ബ്രിട്ടാസ് എംപിയും ദില്ലിയിലെ ലഡാക് ഭവനില്‍ എത്തി. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക, പൂര്‍ണ സംസ്ഥാന പദവി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരം തുടരുന്ന സോനം വാങ്ചുകിനോടും സമരക്കാരോടും സ. ബൃന്ദ കാരാട്ട് സംസാരിക്കുകയും പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ എമ്മിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ലഡാക് ഭവനില്‍ അപ്രഖ്യാപിത തടങ്കലിലാണെന്നും പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പിന്നോട്ടില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ലേയില്‍ നിന്നും ദില്ലിയിലേക്ക് സോനം വാങ്ചുക് പദയാത്ര ആരംഭിച്ചത്. ദില്ലി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് സോനം വാങ്ചുകിനെയും സംഘത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിപിഐ എം നേതാക്കളെ ഗേറ്റില്‍ പൊലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ലഡാക്കിന്റെ കവര്‍ന്നെടുത്ത അവകാശങ്ങള്‍ ഉടന്‍ തിരികെ നല്‍കണമെന്നും സ. ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.