Skip to main content

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങൾ

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങൾ. 1996 മുതൽ കുൽഗാം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ. തരിഗാമിക്കെതിരെ ഇത്തവണ കൊണ്ടുപിടിച്ച പ്രചരണമാണ് നടന്നത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് തടയാനായി സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള വർഗീയ ശക്തികൾ ഒന്നിച്ചു പ്രവർത്തിച്ചു. എല്ലാ വെല്ലുവിളികളെയും മറികടന്നുകൊണ്ട് സ. തരിഗാമി നേടിയ വിജയം ഏറെ തിളക്കമാർന്നതാണ്. ജമ്മു കശ്മീരിലെ ജനത നേരിടുന്ന പ്രശ്നങ്ങളെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനും അവക്കെതിരെ സമരപോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും സ. തരിഗാമി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും കൂടുതൽ കരുത്തുള്ള ജനകീയ ശബ്ദമാവാൻ സ. തരിഗാമിക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.
അഭിവാദ്യങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.