Skip to main content

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളത്തിന് ഒന്നാം സ്ഥാനം

കഴിഞ്ഞ 8 വർഷമായി തുടരുന്ന ഇടതുഭരണത്തിന് കീഴിൽ ഏറെ അഭിമാനകരമായ നേട്ടങ്ങളിലൂടെയാണ് കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്. വ്യവസായ സൗഹൃദമല്ല ഈ നാടെന്ന കേരളവിരുദ്ധ മുന്നണിയുടെ പ്രചരണങ്ങളെയാകെ തകർത്തുകൊണ്ടാണ് ഈ വർഷം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ നമ്മുടെ നാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2016ൽ കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ 28ആം റാങ്കിലായിരുന്നു, അന്ന് നമുക്ക് പിന്നിൽ ആരുമുണ്ടായിരുന്നില്ല. ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ്, പിന്നിലൊരുപാട് പേരുണ്ട് പക്ഷേ മുന്നിലാരുമില്ല..
അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നായിരുന്നു ഞങ്ങളുടെ വാഗ്ദാനമെങ്കിലും മൂന്നാം വർഷം തന്നെ ലക്ഷ്യം നേടിയെടുക്കാൻ സർക്കാരിന് സാധിച്ചു. ഇത് ഞങ്ങളുടെ വ്യവസായ, വികസന കാഴ്ചപ്പാടുകളുടെ നേട്ടം കൂടിയായി ഉയർത്തിക്കാണിക്കുകയാണ്.
ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങൾ (ULB-കൾ) നൽകുന്ന ലൈസൻസുകളും സർട്ടിഫിക്കറ്റുകളും അനായാസം നൽകുന്ന പ്രക്രിയ, റവന്യൂ വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് വിതരണം, യൂട്ടിലിറ്റി പെർമിറ്റുകൾ നൽകൽ, പൊതുവിതരണ സമ്പ്രദായം (ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്), ഗതാഗത മേഖലയിലെ മെച്ചപ്പെടുത്തലുകൾ, എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിക്കൽ എന്നീ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങളാണ് കേരളത്തെ ഒന്നാമതെത്തിച്ച പ്രധാനപ്പെട്ട ഘടകങ്ങൾ. മറ്റ് മേഖലകളിലും നാം ഒട്ടും മോശമാക്കിയില്ല. സംസ്ഥാനത്ത് നിലവിലുള്ള ബിസിനസുകളെക്കുറിച്ച് സംരംഭകരോട് ഫീഡ്‌ബാക്ക് തേടിയതിൽ നിന്നാണ് ഈ ഒമ്പത് പരിഷ്‌കരണ മേഖലകളിൽ 95 ശതമാനത്തിലധികം പോസിറ്റീവ് പ്രതികരണങ്ങൾ കേരളത്തിന് ലഭിച്ചത്. അതായത് സംരംഭകർ സർക്കാരിനൊപ്പമാണ്. സമൂഹമാധ്യമങ്ങളിലെ കമൻ്റുകളോ, ഒരു ചെറിയ പ്രശ്നത്തെ പർവ്വതീകരിക്കുന്ന ചില മാധ്യമങ്ങളുടെ ഇടപെടലുകളോ അല്ല കേരളത്തിലെ വ്യവസായ മേഖലയിലെ യാഥാർത്ഥ്യം എന്ന് മനസിലാക്കാൻ കൂടി കേരളത്തിൻ്റെ ഈ കുതിപ്പ് സഹായിക്കും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.