Skip to main content

ജനകീയ ഗായിക എന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ ഇതര ജനവിഭാഗങ്ങളുടെ കൂടി മനസ്സിൽ എത്തിച്ച കലാകാരിയായിരുന്നു മച്ചാട്ട് വാസന്തി

ജനകീയ ഗായിക എന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ ഇതര ജനവിഭാഗങ്ങളുടെ കൂടി മനസ്സിൽ എത്തിച്ച കലാകാരിയായിരുന്നു മച്ചാട്ട് വാസന്തി. അവരുടെ ഗാനങ്ങൾ വിപ്ലവ പ്രസ്ഥാനത്തിന്റെ അരങ്ങുകളെ പല പതിറ്റാണ്ടുകൾ ഉണർത്തുകയും അണികളുടെ മനസ്സിനെ വിപ്ലവോന്മുഖമായി ഊർജ്ജസ്വലമാക്കുകയും ചെയ്തു. പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾക്ക് പൊതുവിലും സിപിഐ എമ്മിനും ഇതര ജനാധിപത്യ മതനിരപേക്ഷ കക്ഷികൾക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണ് ഒരു കാലഘട്ടത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ കലാരംഗത്തിന് പ്രാതിനിധ്യം വഹിച്ചിരുന്ന മച്ചാട്ട് വാസന്തിയുടെ വിയോഗം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.