Skip to main content

മോദിയുടെ കിരാതഭരണത്തിന് അറുതിവരുത്താനുള്ള സമർപ്പിതമായ പ്രവർത്തനങ്ങൾക്ക് പ്രൊഫ. ജി എൻ സായിബാബയുടെ രക്തസാക്ഷിത്വം പ്രചോദനമാകും

സ്റ്റാൻസ്വാമിക്കുശേഷം ഇപ്പോൾ പ്രൊഫ. ജി എൻ സായിബാബയും രക്തസാക്ഷി ആയിരിക്കുന്നു. ഭരണകൂട ഭീകരതയുടെ ഇരകളായിരുന്നു ഇവർ. രാജ്യത്ത് ലഹള ഉണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നു പറഞ്ഞു ഭീമ കൊറേഗാവ് കേസിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഒട്ടേറെപേരെ അറസ്റ്റ് ചെയ്തു. പലരും പണ്ഡിതരും ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവർത്തിക്കുന്നവരുമായിരുന്നു. ഒരിക്കൽപ്പോലും ഭീമ കൊറേഗാവിൽ പോയിട്ടില്ലാത്ത പ്രൊഫ. ജി എൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആക്ഷേപിച്ച് 2014-ലാണ് അറസ്റ്റ് ചെയ്തത്. കോടതി ശിക്ഷ അനുഭവിച്ചുകൊണ്ട് ജയിലിൽ കിടന്നിരുന്ന സായിബാബയേയും 2018-ൽ നടന്ന ബീമാ കൊറേഗാവ് കേസിൽ പ്രതിയാക്കി. ഒരു തെളിവും എൻഐഎയ്ക്ക് കണ്ടെത്താനായില്ലെങ്കിലും ചക്രക്കസേരയിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന കവിയും പണ്ഡിതനുമായ പ്രൊഫ. ജി.എൻ. സായിബാബയെ 2024 വരെ തടങ്കലിൽ ആയിരുന്നു.

ഈ കേസിലെ മറ്റൊരു പ്രതിയായ ഫാദർ സ്റ്റാൻസ്വാമിയുടെ കാര്യത്തിൽ എൻഐഎ ചൂണ്ടിക്കാട്ടിയ തെളിവുകൾ (നാൽപതോളം ഫയലുകൾ) സ്വാമിയുടെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകി കയറ്റിയതാണെന്ന് ആർസെനൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം കണ്ടെത്തുകയുണ്ടായി. ഈ വെളിപ്പെടുത്തൽ മോദി സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും ഗൂഡപ്രവർത്തനങ്ങൾ സംബന്ധിച്ച ഏറ്റവും നിശിതവിമർശനമാണ്. അവർക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കുന്ന ഒരു ഗൂഡഭീകരസംഘമായി എൻഐഎ അധപതിച്ചിരിക്കുന്നു.

ഏറ്റവും പരിതാപകരമായ സാഹചര്യങ്ങളിലാണ് പ്രൊഫ. ജി എൻ സായിബാബയെ തടങ്കലിൽ കഴിയേണ്ടിവന്നത്. ഏറെനാൾ ഏകാന്ത തടവിലായിരുന്നു. അങ്ങനെ പത്ത് വർഷം ജയിലിൽ കിടന്നശേഷമാണ് ജാമ്യം അനുവദിച്ചത്. ഇത് നമ്മുടെ കോടതികളുടെ നീതിബോധത്തിനു മുന്നിൽ വലിയൊരു ചോദ്യമായി തുടരും.

ഈ പീഡനങ്ങളൊന്നും സായിബാബയുടെ നിശ്ചയദാർഡ്യത്തിന് ഇളക്കംവരുത്തിയില്ല. സ. സീതാറാമിന്റെ മൃതശരീരം ദർശിക്കുന്നതിന് വന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹം മാർക്സിസ്റ്റ് ചിന്താഗതിക്കാരൻ ആണോയെന്നുപോലും എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ, മോദിക്ക് അദ്ദേഹം അർബൻ നക്സൽ ആണെന്ന് സംശയമൊന്നുമില്ല.

മോദിയുടെ കിരാതഭരണത്തിന് അറുതിവരുത്താനുള്ള സമർപ്പിതമായ പ്രവർത്തനങ്ങൾക്ക് പ്രൊഫ. ജി എൻ സായിബാബയുടെ രക്തസാക്ഷിത്വം പ്രചോദനമാകും.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.