Skip to main content

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം നടത്താനാണ് ഗവർണർ ശ്രമിക്കുന്നത്

ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഗവർണറുടെ നടപടിയെ എല്ലാ അർത്ഥത്തിലും ജനങ്ങൾ പ്രതിരോധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കും.

വിസി നിയമനത്തിന് ഗവർണർ തന്നെ തയ്യാറാക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനമടക്കം പിൻവലിച്ചാണ് വിസി പുനർനിയമനം നടത്തിയത്. സംസ്ഥാനത്തിന്റെ കീഴിലുള്ളതും സർക്കാർ ഫണ്ടുനൽകുന്നതുമായ സർവകലാശാലകളിലെ നിയമനം നടത്തുമ്പോൾ സംസ്ഥാന സർക്കാരുമായി ആലോചിക്കണമെന്ന നിയമപരമായ ബാധ്യതയോ ജനാധിപത്യ മര്യാദയോ ഗവർണർ പാലിച്ചില്ല.

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം നടത്താനാണ് ഗവർണർ ശ്രമിക്കുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും ഇംഗിതത്തിന് വഴങ്ങുന്നവരെയാണ് ഗവർണർ സർവകലാശാല സെനറ്റിലേക്ക് നോമിനേഷൻ ചെയ്തത്. കണ്ണൂർ സർവകലാശാല വിസിയായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടിക്കെതിരെ ചർച്ചകൾ നടത്തിയ മാധ്യമങ്ങൾക്ക് ഗവർണറുടെ നടപടി വാർത്തപോലുമല്ല.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.