ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിക്കുന്നത്. അതാണ് എൽഡിഎഫും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.
വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാൽ മാത്രമേ നാട്ടിൽ സമാധാനം ഉണ്ടാക്കാൻ കഴിയൂ. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തമായി അപകടങ്ങൾ വരുത്തി വെക്കും. കേരളത്തിൽ വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്തസമീപനം സർക്കാരും എൽഡിഎഫും സ്വീകരിക്കുമ്പോൾ അതിനൊപ്പം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഒരു നേതാവ് ഗോൾവർക്കറുടെ ചിത്രത്തിനു മുന്നിൽ തിരി കത്തിക്കുന്നു. മറ്റൊരാൾ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകുന്നതിന് നേതൃത്വം കൊടുത്തെന്ന് അവകാശപ്പെടുന്നു.
മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുന്നു. തത്കാലം വോട്ട് പോരട്ടെയെന്നാണ് യുഡിഎഫ് നിലപാട്. ഇതിനായി കോൺഗ്രസും മുസ്ലീംലീഗും ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേർത്ത് പിടിക്കുകയാണ്.