Skip to main content

പുന്നപ്ര-വയലാറിലെ സംഘടിത തൊഴിലാളിവർഗ്ഗ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം

പുന്നപ്ര-വയലാറിലെ സംഘടിത തൊഴിലാളിവർഗ്ഗ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ദിവാൻ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ ഈ സമരത്തിന് ഈ വർഷം 78 വയസ്സ് പൂർത്തിയാവുകയാണ്.
തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ സിപി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിർഭരമായ സമരം മർദ്ദിത ജനവിഭാഗങ്ങളുടെ പിൽക്കാല പോരാട്ടങ്ങൾക്ക്‌ എന്നും പ്രചോദനമായിട്ടുണ്ട്. അടിസ്‌ഥാന വർഗ്ഗത്തിന്റെ ഐക്യത്തിൽ ഭിന്നിപ്പു സൃഷ്ടിക്കാനാനുള്ള ആസൂത്രിത ശ്രമങ്ങൾ വർഗ്ഗീയശക്തികളുടെ ഭാഗത്തുനിന്നും നടക്കുന്ന കാലത്ത് വർഗ്ഗ ഐക്യത്തിന്റെ പാഠമുൾകൊണ്ടുകൊണ്ട് മുന്നോട്ടുപോവാനുള്ള ഊർജ്ജമാണ് പുന്നപ്ര-വയലാർ സ്മരണ നൽകുന്നത്. പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി സ. പിണറായി വിജയൻ സംസാരിച്ചു

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.