Skip to main content

യുഡിഎഫ് വർഗീയശക്തികൾക്ക് ആളെക്കൂട്ടുന്നു, എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടൽ വർഗീയ സംഘർഷം ഇല്ലാതാക്കി

വർഗീയ ശക്തികൾക്ക് ആളെ കൂട്ടാൻ യുഡിഎഫ് സഹായം ചെയ്യരുത്. വർഗീയ സംഘർഷം തടയാൻ സർക്കാർ ശക്തമായി ഇടപെടും. അതിൽ ആരുടെയും പ്രയാസം വകവയ്ക്കില്ല. മതനിരപേക്ഷതയെ തകർത്ത് വർഗീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് താൽക്കാലിക ലാഭത്തിനായി സ്വന്തം പാർടിയെ ബലി കൊടുക്കുകയാണ്. കോൺഗ്രസും ബിജെപിയും തമ്മിൽ സർവത്ര ഡീലാണെന്നാണ് അതിനകത്തുള്ളവർതന്നെ പുറത്തുവന്ന് പറയുന്നത്. പ്രധാനപ്പെട്ട പലർക്കും അതിൽ പങ്കുണ്ടെന്നാണ് വെളിപ്പെടുത്തൽ.

ആർഎസ്എസുമായി കൂട്ടുചേരാൻ മടിയില്ലാത്ത കോൺഗ്രസ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ ചേർക്കുന്നു. ആർഎസ്എസുമായും സംഘപരിവാറുമായും ബന്ധമുണ്ടാക്കാൻ കോൺഗ്രസ് ഒരുകാലത്തും മടിച്ചിട്ടില്ല. കോൺഗ്രസ്–ജനസംഘം ഡീലിന്റെ തുടർച്ചയാണിന്ന്. 1960ൽ പട്ടാമ്പിയിലെ തെരഞ്ഞെടുപ്പിൽ ആരംഭിച്ചതാണത്‌. ഇഎംഎസിനെ പരാജയപ്പെടുത്താൻ ജനസംഘം സ്ഥാനാർഥിയെ പിൻവലിക്കുകയായിരുന്നു. താൽക്കാലിക ലാഭത്തിനായി വർഗീയതയെ കെട്ടിപ്പുണരാൻ കോൺഗ്രസിന് മടിയില്ല.

കേരളത്തിൽ വർഗീയ സംഘർഷം ഇല്ലാത്തത് വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാർ സ്വീകരിക്കുന്നതുകൊണ്ടാണ്. നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. വർഗീയതയോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനാകുന്നുണ്ടോ. ഈ നിലപാട് സ്വീകരിച്ചാലേ മതനിരപേക്ഷത സംരക്ഷിക്കാനാകൂ. ഇതിൽ എല്ലാകാലത്തും ഉറച്ച നിലപാടാണ് കമ്യൂണിസ്റ്റ് പാർടി സ്വീകരിച്ചിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ടുനേടിയാണ്. 87,000 വോട്ടാണ് കോൺഗ്രസിൽനിന്ന് ചോർന്നത്.
 

കൂടുതൽ ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.