Skip to main content

തോട്ടിയാർ ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമായി

2016 വരെയുള്ള കാലയളവിൽ എല്ലാ ദിവസവും വൈകുന്നേരം അര മണിക്കൂറും ഒരു മണിക്കൂറുമൊക്കെ പ്രഖ്യാപിത പവർക്കട്ടിൻ്റെ പേരിൽ മെഴുകുതിരി വെളിച്ചത്തിൽ ജീവിച്ചിരുന്ന മലയാളികൾക്ക് പവർക്കട്ട് ഇല്ലാത്ത ദിവസങ്ങൾ സമ്മാനിച്ചത് എൽഡിഎഫ് സർക്കാരാണ്. ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന പല പദ്ധതികളും വൈദ്യുതി ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളിലൂടെ കഴിഞ്ഞ 8 വർഷമായി പവർക്കട്ട് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം നാളിതുവരെ 910 മെഗാവാട്ട് അധിക സ്ഥാപിത ശേഷി സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനത്തിലും, 48.55 മെഗാവാട്ട് അധിക സ്ഥാപിത ശേഷി ജല വൈദ്യുതി ഉല്‍പ്പാദനത്തിലും കൈവരിച്ചിരുന്നു. ഇതിനൊപ്പം ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചിരിക്കുകയാണ്. പ്രതിവർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 2009 ലെ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2016 ൽ വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പുതുജീവൻ നേടുന്നത്. തുടർഭരണം നേടിയ സർക്കാരിന് കീഴിൽ പദ്ധതി യാഥാർത്ഥ്യമാകുകയും ചെയ്തു. സമീപമേഖലകളിലെ വ്യവസായങ്ങൾക്കും ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാൻ സഹായകമാകുന്ന പദ്ധതി കേരളത്തിൻ്റെ സമീപകാല മുന്നേറ്റങ്ങളിൽ പുതിയൊരു അധ്യായമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.