Skip to main content

കൊടകര കുൽപ്പണകേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള പുതിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവമുള്ളത്

കൊടകര കുൽപ്പണകേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള പുതിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവപൂർണമായിട്ടുള്ളതാണ്. ഈ കേസുമായി ബന്ധപ്പെട്ട് താൻ നൽകിയ മൊഴികൾ പാർടി നേതാക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് തിരൂർ സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. യഥാർഥ കാര്യങ്ങൾ താൻ കോടതിയിൽ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഇലക്രടൽ ബോണ്ടിലുൾപ്പെടെ ബിജെപി സ്വീകരിച്ച നിലപാടുകളുടെ തുടർച്ചയാണിത്.

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ അന്വേഷിക്കാനുള്ള നിയമപരമായ അവകാശം കേന്ദ്ര ഏജൻസികൾക്കാണ് എന്നതിനാൽ അക്കാര്യം വ്യക്തമാക്കി കേരള പൊലീസ് കേന്ദ്ര ഏജൻസികൾക്ക് കത്തെഴുതുകയും ചെയ്ത‌ിരുന്നു.

പ്രതിപക്ഷ പാർടികൾക്കും പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കും നേരെ രാഷ്ട്രീയ പ്രേരിതമായി കള്ളക്കേസുകളും അന്വേഷണവും നടത്തുന്ന കേന്ദ്ര ഏജൻസികൾ ബിജെപിയുടെ കാര്യം വരുമ്പോൾ നിശബ്ദമായി നിൽക്കുന്ന ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഏജൻസികൾ ബിജെപിയുടെ കൂട്ടിലടച്ച തത്തകളാണെന്ന യാഥാർഥ്യം ഇതിലൂടെ ഒന്നു കൂടി വ്യക്തമായിരിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.