Skip to main content

വെനസ്വേല പാർലമെന്റ്‌ കരാക്കസിൽ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സ. വി ശിവദാസൻ എംപി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്‌ ജയ്‌ശങ്കറിന്‌ കത്ത് നൽകി

വെനസ്വേല പാർലമെന്റ്‌ കരാക്കസിൽ നവംബർ 4 മുതൽ 6 വരെ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സ. വി ശിവദാസൻ എംപി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്‌ ജയ്‌ശങ്കറിന്‌ കത്ത് നൽകി. എന്നാൽ പരാതി നൽകിയിട്ടും കേന്ദ്രനിലപാടിൽ മാറ്റമുണ്ടായിട്ടില്ല.

ഫാസിസവും നവഫാസിസവും ഇതിന്റെ സമാനരൂപങ്ങളും ലോകത്തെ പല ഭാഗങ്ങളിലും വളർന്നുവരുന്ന സാഹചര്യത്തിൽ നടത്തുന്ന സമ്മേളനത്തിലേക്ക്‌ സിപിഐ എം പ്രതിനിധി എന്ന നിലയിലാണ്‌ സ. വി ശിവദാസൻ എംപിയെ വെനസ്വേല പാർലമെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ പെഡ്രോ ഇൻഫന്റ്‌ ക്ഷണിച്ചത്‌. വെനസ്വേല അധികൃതർ വിദേശ മന്ത്രാലയത്തിന്‌ നേരിട്ടും കത്തും നൽകി.

ഇന്ത്യ മുൻകൈയെടുത്ത്‌ രൂപീകരിച്ച സോളാർ സഖ്യത്തിലും ചേരിചേരാ പ്രസ്ഥാനത്തിലും ഇരുരാജ്യവും അംഗങ്ങളാണ്‌. എന്നിട്ടും വെനസ്വേല സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക്‌ പാർലമെന്റ് അംഗമായ സ. വി ശിവദാസന് കേന്ദ്ര സർക്കാർ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. പാർലമെന്റ്‌ അംഗം എന്ന നിലയിലുള്ള തന്റെ അവകാശം ഹനിക്കപ്പെട്ടതായും വിദേശകാര്യ മന്ത്രിക്ക്‌ നൽകിയ കത്തിൽ സ. വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.