Skip to main content

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്‌ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്‌താവന ജനങ്ങൾ തിരിച്ചറിയണം

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്‌ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്‌താവന ജനങ്ങൾ തിരിച്ചറിയണം.സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പുരോഗമിക്കുമ്പോൾ കടുത്ത അങ്കലാപ്പിലാണ്‌ യുഡിഎഫ്‌. ദിനംപ്രതി കോൺഗ്രസിൻെറ വിവിധ നേതാക്കൾ അവരുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച്‌ രാജിവെക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്‌. യുഡിഎഫിന്റെ കള്ള പ്രചാരവേലകൾ ജനങ്ങളിൽ ഏശാത്ത നിലയിൽ വന്നിരിക്കയാണ്‌. ഈ സാഹചര്യത്തിലാണ്‌ സംഘർഷങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ കെപിസിസി പ്രസിഡന്റ് പരസ്യമായി ആഹ്വാനം നൽകുന്നത്‌. നേരത്തെ തങ്ങൾക്ക്‌ വോട്ട്‌ചെയ്‌തില്ലെങ്കിൽ ശക്തമായി അനുഭവങ്ങളെ നേരിടേണ്ടിവരുമെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകരെ പൊലും ഭീഷിണിപ്പെടുത്തുന്ന നിലയിലേക്ക്‌ കെപിസിസി പ്രസിഡന്റ് തരംതാണിരിക്കുകയാണ്‌. ഇത്തരം നിലപാടുകൾക്ക്‌ എതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.