Skip to main content

എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം.

ദേശീയ തലത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിനും, ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനും ഇടതുപക്ഷത്തിൻ്റെ അംഗസംഖ്യ പാർലമെന്റിൽ വർദ്ധിപ്പിക്കേണ്ടതുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം ഇടതുപക്ഷത്തെ തകർക്കാനുള്ള ഇടപെടലാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. തെറ്റായ ഈ രാഷ്ട്രീയ നിലപാടിനെതിരായുള്ള വിധിയെഴുത്തായി വയനാട് ലോക്സഭാ മണ്ഡലത്തിലെ ഫലം മാറേണ്ടതുണ്ട്. കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എൽഡിഎഫിൻ്റെ വിജയം ആവശ്യമാണ്.

ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിനെതിരായുള്ള ജനവിധിയാക്കി മാറ്റേണ്ടതുണ്ട്. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചും, ബദൽ നയങ്ങൾ മുന്നോട്ടുവച്ചു കൊണ്ടും പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ജനവിധിയായി ഇത് മാറേണ്ടതുണ്ട്.

ചേലക്കരയിൽ തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിന് എൽഡിഎഫിൻ്റെ വിജയം അനിവാര്യമാണ്. ആ ദിശയിലേക്ക് തന്നെയാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നത് വ്യക്തമാണ്.
 

കൂടുതൽ ലേഖനങ്ങൾ

മഹത്തായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുന്നു

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു

സ. പിണറായി വിജയൻ

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയങ്കരനായ ഇടതുപക്ഷ സ്ഥാനാർത്ഥി സഖാവ് സത്യൻ മൊകേരിയുടെ വിജയത്തിനായി വലിയ ജനാവലിയാണ് ഓരോ സമ്മേളന സ്ഥലങ്ങളിലേക്കും ഒഴുകിയെത്തിയത്.

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികൾ

സ. ടി പി രാമകൃഷ്‌ണൻ

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്‌.