Skip to main content

ബിജെപി മുനമ്പത്ത് വർഗീയധ്രുവീകരണത്തിന്‌ ശ്രമിക്കുന്നു

മുനമ്പത്ത്‌ വർഗീയ ധ്രുവീകരണത്തിനാണ്‌ ബിജെപിയുടെ ശ്രമം. അതിനിടയിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന അന്വേഷണത്തിലാണ്‌ പ്രതിപക്ഷനേതാവും കൂട്ടരും. ബിജെപിയുടെ പ്രധാന നേതാക്കൾ മുനമ്പത്ത്‌ വരുന്നു. മണിപ്പുർ സന്ദർശിക്കാത്ത ബിജെപി നേതാക്കളാണ്‌ ഇവിടേക്ക്‌ വരുന്നത്‌. മണിപ്പുരിൽ അത്രയും സംഭവങ്ങൾ നടന്നിട്ട്‌ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക്‌ ഇതുവരെ സമയം കിട്ടിയിട്ടില്ല.

മുനമ്പം വിഷയത്തിൽ നിയമക്കുരുക്കഴിച്ച്‌ ശാശ്വതപരിഹാരത്തിനാണ്‌ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്‌. വഖഫ്‌ നിയമത്തിന്‌ മുൻകാല പ്രാബല്യമില്ലെന്ന മാധ്യമവാർത്ത തെറ്റാണ്‌. ക്രിമിനൽ കുറ്റങ്ങൾക്ക്‌ മുൻകാല പ്രാബല്യമില്ലെന്നാണ്‌ കോടതി പറഞ്ഞത്‌. വർഗീയ ചേരിതിരിവ്‌ ഉണ്ടാകരുതെന്നാണ്‌ സർക്കാരിന്റെ ആഗ്രഹം. കരം അടയ്‌ക്കാൻ എൽഡിഎഫ് സർക്കാരാണ് തീരുമാനിച്ചത്‌. കരം അടയ്‌ക്കുന്നതിനെതിരെ വഖഫ്‌ ബോർഡിൽ പ്രമേയം കൊണ്ടുവന്നത്‌ ആരാണ്‌?
 

കൂടുതൽ ലേഖനങ്ങൾ

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള കടുത്ത അവഗണനയും അനീതിയുമാണ്

സ. കെ രാധാകൃഷ്‌ണൻ എംപി

നാനൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശം അപ്പാടെ തന്നെ തുടച്ചുമാറ്റപ്പെടുകയും ചെയ്ത വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള കടുത്ത അവഗണനയും അനീതിയുമാണ്.

മണിപ്പുരിലെ പ്രശ്നപരിഹാരത്തിനുള്ള കാലതാമസത്തിന് മോദിസർക്കാർ വലിയ വില നൽകേണ്ടിവരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീതിജനകമായ വാർത്തകളാണ് മണിപ്പുരിൽനിന്ന്‌ വരുന്നത്. അതിൽ അവസാനത്തേത്‌ തിങ്കളാഴ്ച 11 പേർ കൊല്ലപ്പെട്ടതാണ്.

ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം താങ്ങും തണലുമാകണമെന്ന കാഴ്ചപ്പാടോടെ അവസാനനാളുകൾവരെ പ്രവർത്തിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്ന സഖാവ് ശങ്കരയ്യയുടെ ഓർമകൾ എന്നും നമ്മെ മുന്നോട്ട്‌ നയിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവായിരുന്ന സഖാവ് എൻ ശങ്കരയ്യ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് ഒരു വർഷം തികയുന്നു. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേരുപിടിപ്പിച്ച മുൻനിര നേതാക്കളിൽ ഒരാളാണ്‌ ശങ്കരയ്യ. ഉജ്വലമായ പോരാട്ടങ്ങളിലൂടെയാണ്‌ സഖാവ്‌ നേതൃനിരയിലേക്ക്‌ ഉയർന്നത്‌.

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം

സ. ബൃന്ദ കാരാട്ട്

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമാണ്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു.